സ്റ്റേ​ഷ​നി​ൽ ക്രൂ​ര​മ​ർ​ദ​നം: പ്ര​തി ഇ​റ​ങ്ങി ഓ​ടി; ഭാ​ര്യ​യു​ടെ​യും അ​മ്മ​യു​ടെ​യും മു​ന്നി​ലി​ട്ട് മ​ർ​ദി​ച്ച് പോ​ലീ​സ്; അ​മ്മ​യ്ക്കും ഭാ​ര്യ​യ്ക്കും മ​ർ​ദ​ന​മേ​റ്റു

വി​ഴി​ഞ്ഞം: സ്റ്റേ​ഷ​നി​ൽ പോ​ലീ​സി​ന്‍റെ മ​ർ​ദ​ന​മേ​റ്റ് ഇ​റ​ങ്ങി ഓ​ടി​യ പ്ര​തി​യെ പി​ന്നാ​ലെ ഓ​ടി​യെ​ത്തി​പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ.

തി​രു​വ​ല്ലം സ്റ്റേ​ഷ​നി​ൽ നി​ന്നും ഇ​റ​ങ്ങി ഓ​ടി​യ പാ​ച്ച​ല്ലൂ​ർ ചു​ടു​കാ​ട് മു​ടി​പ്പു​ര​യ്ക്ക് സ​മീ​പം കു​ള​ത്തി​ൻ ക​ര​യി​ൽ അ​നീ​ഷ് (25)നെ ​റോ​ഡി​ൽ നി​ന്നും പി​ടി​കൂ​ടു​ന്ന​തി​നി​ടെ അ​നീ​ഷി​ന്‍റെ ഭാ​ര്യ​യേ​യും പോ​ലീ​സ് തൊ​ഴി​ച്ച​താ​യാ​ണ് പ​രാ​തി. ഇ​വ​രെ പോ​ലീ​സ് മ​ർ​ദി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി. സം​ഭ​വം പു​റം​ലോ​കം അ​റി​ഞ്ഞ​തോ​ടെ പ​ര​സ്യ​മാ​യി യു​വാ​വി​നെ മ​ർ​ദി​ച്ച പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

മ​ർ​ദ​ന​ത്തെ കു​റി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച വി​ഡി​യോ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്‌​സി​പി​ഒ സൈ​മ​ൻ, സി​പി​ഒ ഗോ​പി​നാ​ഥ് എ​ന്നി​വ​രെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ദി​ൻ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പൊ​തു​നി​ര​ത്തി​ൽ ആ​ളു​ക​ളു​ടെ മു​ന്നി​ൽ വ​ച്ച് പ്ര​തി​യെ മ​ർ​ദി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.

ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി സ്റ്റേ​ഷ​നി​ൽ നി​ന്ന് ഇ​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് പോ​ലീ​സു​കാ​ർ ഇ​യാ​ളെ പി​റ​കെ ഓ​ടി കീ​ഴ്പെ​ടു​ത്തി പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ച​തെ​ന്നും ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച്ച ഉ​ണ്ടാ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ.

ഞാ​യ​റാ​ഴ്ച സ​മീ​പ​വാ​സി​യാ​യ സ്ത്രീ​യു​ടെ വീ​ട്ടി​ൽ ആ​യു​ധ​വു​മാ​യെ​ത്തി സ്ത്രീ​യെ​യും ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​പ്പോ​ൾ പ്ര​തി പാ​റാ​വു ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഗോ​പി​നാ​ഥ​ൻ നാ​യ​രെ ത​ള്ളി​യി​ട്ട ശേ​ഷം ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ എ​ത്തി​യ പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി. എ​ന്നാ​ൽ പ്ര​തി​യു​ടെ ഭാ​ര്യ​യേ​യും അ​മ്മ​യേ​യും പോ​ലീ​സ് മ​ർ​ദി​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ മ​റ്റൊ​രു മാ​ർ​ഗ​വു​മി​ല്ലാ​തെ പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts