യാ​ത്ര​ക്കാ​ര​ന് ആ​രോ​ഗ്യ​പ്ര​ശ്നം: എ​യ​ർ ഇ​ന്ത്യ വി​മാ​നം ക​റാ​ച്ചി​യി​ൽ ഇ​റ​ക്കി

ക​റാ​ച്ചി: ദു​ബാ​യി​ല്‍​നി​ന്ന് അ​മൃ​ത‌്സ​റി​ലേ​ക്കു പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം പാ​ക്കി​സ്ഥാ​നി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. ക​റാ​ച്ചി​യി​ലാ​ണു വി​മാ​നം ഇ​റ​ക്കി​യ​ത്. യാ​ത്ര​ക്കാ​ര​നു പെ​ട്ടെ​ന്ന് ആ​രോ​ഗ്യ​പ്ര​ശ്‌​ന​മു​ണ്ടാ​യ​തി​നാ​ൽ വൈ​ദ്യ​സ​ഹാ​യം ന​ൽ​കാ​നാ​യി​രു​ന്നു അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്.

യാ​ത്ര​ക്കാ​ര​ന് വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കി​യ​ശേ​ഷം വി​മാ​നം അ​മൃ​ത്സ​റി​ലേ​ക്കു യാ​ത്ര തു​ട​ർ​ന്നു​വെ​ന്ന് എ​യ​ർ ഇ​ന്ത്യ വ​ക്താ​വ് അ​റി​യി​ച്ചു. ക​റാ​ച്ചി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണ​ത്തി​നും സ​ഹാ​യ​ത്തി​നും ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്നും വ​ക്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment