ലോ​ക്ഡൗ​ണിൽ ആവശ്യവസ്തു വാ​ങ്ങാ​ൻ പോ​യ യു​വാ​വ് തി​രി​ച്ചെ​ത്തി​യ​ത് യുവതിയുമായി; ഞെ​ട്ട​ലോ​ടെ വീട്ടുകാർ; മകന്‍റെ ഭാര്യയെ വീട്ടിൽ കയറ്റാതെ പോലീസിൽ പരാതി നല്കി അമ്മ

ഗാ​സി​യാ​ബാ​ദ്: ലോ​ക്ഡൗ​ൺ കാ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ൾ​ക്ക് വാ​ങ്ങു​ന്ന​തി​ന് മാ​ത്ര​മാ​ണ് പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​മ​തി. ഇ​ത്ത​ര​ത്തി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങാ​ൻ പു​റ​ത്തി​റ​ങ്ങി​യ യു​വാ​വ് തി​രി​ച്ചെ​ത്തി​യ​ത് ന​വ​വ​ധു​വു​മാ​യാ​ണ്. യു​പി​യി​ലെ ഗാ​സി​യാ​ബാ​ദി​ലാ​ണ് സം​ഭ​വം. 26 വ​യ​സു​കാ​ര​ൻ ഗു​ഡു​വാ​ണ് വ​ധു സ​വി​ത​യെ​യു​മാ​യി വീ​ട്ടി​ൽ എ​ത്തി​യ​ത്.

വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തു​പോ​യ മ​ക​ൻ ഭാ​ര്യ​യെ​യു​മാ​യി തി​രി​ച്ചെ​ത്തി​യ​ത് ഞെ​ട്ട​ലോ​ടെ ക​ണ്ട അ​മ്മ മ​ക​നെ​തി​രെ പോ​ലീ​സി​നെ സ​മീ​പി​ച്ചു.

എ​ന്നാ​ൽ മ​ക​ന്‍റെ ര​ഹ​സ്യ വി​വാ​ഹം അം​ഗീ​ക​രി​ക്കാ​ൻ അ​മ്മ ത​യാ​റാ​യി​ട്ടി​ല്ല. വ​ധു​വി​നെ ത​ന്‍റെ വീ​ട്ടി​ൽ താ​മ​സി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഈ ​വി​വാ​ഹം താ​ൻ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​മ്മ ഗാ​സി​യാ​ബാ​ദ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

ര​ണ്ടു മാ​സം മു​മ്പ് ആ​ര്യ​സ​മാ​ജ​ത്തി​ൽ വി​വാ​ഹി​ത​രാ​യ ഇ​വ​ർ​ക്ക് മ​തി​യാ​യ സാ​ക്ഷി​ക​ളി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​രു​ന്നി​ല്ല. വീ​ണ്ടും ഹ​രി​ദ്വാ​റി​ൽ പോ​യി വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​ക്ക​ണ​മെ​ന്ന് ക​രു​തി​യ​താ​ണ്.

പ​ക്ഷേ ലോ​ക്ക് ഡൗ​ൺ കാ​ര​ണം സാ​ധി​ച്ചി​ല്ലെ​ന്നും ഗ​ഡ്ഡു പ​റ​യു​ന്നു. ഭാ​ര്യ സ​വി​ത​യെ ഡ​ൽ​ഹി​യി​ലെ ഒ​രു വാ​ട​ക വീ​ട്ടി​ൽ താ​മ​സി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു​വാ​ട​ക കൊ​ടു​ക്കാ​നി​ല്ലാ​തെ ഇ​റ​ക്കി വി​ടു​ന്ന ഘ​ട്ട​ത്തി​ൽ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച് കൊ​ണ്ടു വ​രു​ക​യാ​യി​രു​ന്നെ​ന്നും യു​വാ​വ് പ​റ​യു​ന്നു.

ഗാ​സി​യാ​ബാ​ദ് പോ​ലീ​സ് വീ​ട്ടു​ട​മ​യെ വി​ളി​ച്ച് വാ​ട​ക ന​ൽ​കാ​ൻ സാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Related posts

Leave a Comment