മാപ്പ് പറയേണ്ട! എല്ലായിടത്തും ഉപയോഗിക്കാനുള്ള പദമല്ല മാപ്പ്; രാജിവച്ച നടിമാര്‍ തിരികെ വന്നാല്‍ സ്വീകരിക്കുമെന്ന് മോഹന്‍ലാല്‍

കൊ​​​ച്ചി: താ​​ര​​സം​​ഘ​​ട​​ന​​യാ​​യ “അ​​​മ്മ’​​യി​​​ൽ​​നി​​​ന്നു രാ​​​ജി​​​വ​​ച്ച ന​​​ടി​​​മാ​​​ർ തി​​​രി​​​കെ​​വ​​​ന്നാ​​​ൽ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് മോ​​​ഹ​​​ൻ​​​ലാ​​​ൽ. മാ​​​പ്പു പ​​​റ​​​യാ​​​തെ ത​​​ന്നെ തി​​​രി​​​ച്ചെ​​​ടു​​​ക്കു​​​മോ​ എ​​ന്ന ചോ​​​ദ്യ​​ത്തി​​ന് അ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ളൊ​​​ന്നും ഞ​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നും എ​​​ല്ലാ​​​യി​​​ട​​​ത്തും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള പ​​​ദ​​​മ​​​ല്ല മാ​​​പ്പ് എ​​​ന്നു​​മാ​​യി​​രു​​ന്നു മ​​റു​​പ​​ടി.

കൊ​​ച്ചി ഹോ​​​ളി​​​ഡേ ഇ​​​ന്നി​​​ൽ ന​​ട​​ന്ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗ​​​ത്തി​​​നു​​ശേ​​​ഷം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മോ​​ഹ​​ൻ​​ലാ​​ൽ.‌ പു​​​തി​​​യ ഓ​​​ഫീ​​​സ് മ​​​ന്ദി​​​രം നി​​ർ​​മി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചും ന​​വ​​കേ​​ര​​ള ഫ​​​ണ്ടു ശേ​​​ഖ​​​രി​​ക്കാ​​ൻ ന​​​ട​​​ത്തു​​​ന്ന ഷോ​​യെ​​ക്കു​​റി​​ച്ചു​​മാ​​ണു പ്ര​​​ധാ​​​ന​​​മാ​​​യും ച​​​ർ​​​ച്ച ചെ​​​യ്ത​​​ത്. ഡ​​​ബ്ല്യു​​​സി​​​സി ഉ​​​ന്ന​​​യി​​​ച്ച പ്ര​​​ശ്ന​​​ങ്ങ​​​ളും മ​​റ്റും ച​​​ർ​​​ച്ച ചെ​​​യ്യേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര പ​​​രാ​​​തി പ​​​രി​​​ഹാ​​​ര​​സെ​​​ൽ വേ​​​ണ​​​മെ​​​ന്ന ഡ​​​ബ്ല്യു​​​സി​​​സി അം​​​ഗ​​​ങ്ങ​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ത്തെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​താ​​​യി അ​​​മ്മ വ​​​ക്താ​​​വ് ജ​​​ഗ​​​ദീ​​​ഷ് പ​​​റ​​​ഞ്ഞു.

ഇ​​​ത്ത​​​ര​​​മൊ​​​രു ആ​​​വ​​​ശ്യ​​മു​​​ന്ന​​​യി​​​ച്ചു ഡ​​​ബ്ല്യൂ​​​സി​​​സി ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​താ​​​യി അ​​​റി​​​ഞ്ഞു. അ​​​മ്മ​​​യു​​​ടെ ഭാ​​​ഗം വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ൻ സം​​​ഘ​​​ട​​​ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പ​​​രാ​​​തി പ​​​രി​​​ഹാ​​​ര​​സെ​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​തെ​​​ല്ലാം ചെ​​​യ്യു​​​മെ​​​ന്നും ജ​​​ഗ​​​ദീ​​​ഷ് പ​​​റ​​​ഞ്ഞു.

Related posts