ഞങ്ങൾക്ക് വീട്ടിൽ പോകണം; മ​ല​പ്പു​റ​ത്ത് മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം; പോ​ലീ​സ് ലാ​ത്തി വീ​ശി

മ​ല​പ്പു​റം: ലോ​ക്‌​ഡൗ​ൺ ലം​ഘി​ച്ച് മ​ല​പ്പു​റം ച​ട്ടി​പ്പ​റ​മ്പി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ക​ട​നം. നാ​ട്ടി​ലേ​ക്കു മ​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​വ​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ലാ​ത്തി​വീ​ശി.

മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി നൂ​റോ​ളം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് റോ​ഡി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​ത്. അ​ന​ധി​കൃ​ത​മാ​യി സം​ഘം ചേ​ര്‍​ന്ന​തി​നു നി​ര​വ​ധി പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.

ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഭ​ക്ഷ​ണം കി​ട്ടു​ന്നു​ണ്ട്. വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നു​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഡി​വൈ​എ​സ്പി​യും മൂ​ന്നു സ്റ്റേ​ഷ​നി​ലെ എ​സ്ഐ​മാ​രും അ​ട​ക്ക​മു​ള്ള പോ​ലീ​സു​കാ​ർ സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ക​യാ​ണ്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​റ​ങ്ങി​യ​തി​ന് പി​ന്നി​ൽ എ​ന്തെ​ങ്കി​ലും ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ എ​ന്ന​തും പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.

Related posts

Leave a Comment