ത​ല​ശേ​രി​യി​ൽ ‘മി​ന്ന​ലാ​യി’ സ​ബ് ക​ള​ക്ട​ർ അ​നു​കു​മാ​രി! അനധികൃതമായി ചെ​ങ്ക​ല്ല് ക​യ​റ്റി​യ 19 ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ത്തു

ത​ല​ശേ​രി: ത​ല​ശേ​രി സ​ബ് ക​ള​ക്ട​ർ അ​നു​കു​മാ​രി ഐ​എ​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ വ​കു​പ്പ് ന​ട​ത്തി​യ മി​ന്ന​ൽ റെ​യ്ഡി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ല്ല് ക​യ​റ്റി പോ​കു​ക​യാ​യി​രു​ന്ന പ​ത്തൊ​മ്പ​ത് ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ത്തു.

ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​ന് ആ​രം​ഭി​ച്ച റെ​യ്ഡ് 10 വ​രെ നീ​ണ്ടു നി​ന്നു. ദേ​ശീ​യ പാ​ത​യി​ൽ കൊ​ടു​വ​ള്ളി കേ​ന്ദ്രീ​ക​രി​ച്ച് സ​ബ് ക​ള​ക്ട​ർ നേ​രി​ട്ടാ​ണ് റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

സ​ബ് ക​ള​ക്ട​റു​ടെ മി​ന്ന​ൽ നീ​ക്ക​ത്തി​ൽ അ​ർ​ദ്ധ രാ​ത്രി മു​ത​ൽ ക്വാ​റി​ക​ളി​ൽ നി​ന്നും ചെ​ങ്ക​ല്ലു​ക​ൾ ക​ല്ലു​ക​ൾ ക​യ​റ്റി പു​ല​ർ​ച്ചെ ല​ക്ഷ്യ സ്ഥാ​ന​ത്തേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്ന ലോ​റി​ക​ൾ വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.

സ​ബ് ക​ള​ക്ട​ർ ഓ​ഫീ​സി​ലെ ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ദി​ലീ​പ് കി​നാ​ത്തി, സീ​നി​യ​ർ ക്ല​ർ​ക്കു​മാ​രാ​യ റി​യേ​ഷ് കു​മാ​ർ, സു​ജി​കു​മാ​ർ, ജി​ജു, ജൂ​നി​യ​ർ ക്ല​ർ​ക്കു​മാ​രാ​യ സ​ഞ്ജീ​വ് ശ​ങ്ക​ർ, രാ​ജേ​ഷ് എ​ന്നി​വ​രും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

അ​പ്ര​തീ​ക്ഷി​ത​മാ​യി ദേ​ശീ​യ പാ​ത​യി​ൽ സ​ബ് ക​ള​ക്ട​ർ ത​ന്‍റെ ഓ​ഫീ​സി​ലെ ഉ​ദ്യാ​ഗ​സ്ഥ​ര​ങ്ങി​യ പ്ര​ത്യാ​ക ടീ​മി​നെ സ​ജ്ജ​മാ​ക്കി​യാ​ണ് പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്.

സാ​ധാ​ര​ണ റെ​യ്ഡി​ൽ പ​ങ്കെ​ടു​ക്കാ​റു​ള്ള ജി​യോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലും പ​ങ്കെ​ടു​പ്പി​ക്കാ​തെ​യാ​യി​രു​ന്നു സ​ബ് ക​ള​ക്ട​റു​ടെ മി​ന്ന​ൽ നീ​ക്കം.

പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് കാ​വ​ലി​ൽ യാ​ർ​ഡി​ലേ​ക്ക് മാ​റ്റി. എ​സ്ഐ ന​ജീ​ബ്, എ​എ​സ്ഐ സ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment