സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​സ​മ്മാ​നം വ​ർ​ധി​പ്പി​ച്ചില്ല; 16ന് ലോട്ടറി ബന്ദ് ; ടി​ക്ക​റ്റ് എ​ടു​ക്കാ​തെ എല്ലാരും സഹകരിക്കണമെന്ന് ഐഎൻടിയുസി

കോ​ട്ട​യം: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ സ​മ്മാ​നം വ​ർ​ധി​പ്പി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ളാ ലോ​ട്ട​റി എ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) 16ന് ​ലോ​ട്ട​റി ബ​ന്ദ് ന​ട​ത്തും. അ​ന്നേ ദി​വ​സം ടി​ക്ക​റ്റ് എ​ടു​ക്കാ​തെ ഏ​ജ​ന്‍റു​മാ​രും വി​ൽ​പ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് ക​ല്ലാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന ലോ​ട്ട​റി​യു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചി​ട്ടും സ​മ്മാ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചി​ല്ല. അ​തി​നാ​ൽ സ​മ്മാ​ന ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്ത​ണം. 500 മു​ത​ൽ 5000 രൂ​പ വ​രെ​യു​ള്ള സ​മ്മാ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണം. ജി​എ​സ്ടി​യു​ടെ പേ​രി​ൽ വെ​ട്ടി​ക്കു​റ​ച്ച വി​ൽ​പ​ന​ക്കാ​രു​ടെ ക​മ്മീ​ഷ​ൻ പു​ന:​സ്ഥാ​പി​ക്കു​ക, ക്ഷേ​മ നി​ധി അം​ഗ​ത്തി​നും പു​തു​ക്ക​ലി​ന് പ​ണം അ​ട​യ്ക്കു​ന്ന​തി​നും തൊ​ഴി​ലാ​ളി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന അ​നാ​വ​ശ്യ നി​ബ​ന്ധ​ന​ക​ൾ പി​ൻ​വ​ലി​ക്കു​ക, ന​റു​ക്കെ​ടു​പ്പി​ലെ സു​താ​ര്യ​ത​യെ​ക്കു​റി​ച്ച് വി​ൽ​പ​ന​ക്കാ​രി​ലും പൊ​തു​ജ​ന​ങ്ങ​ളി​ലും നി​ല​നി​ൽ​ക്കു​ന്ന ആ​ശ​ങ്ക അ​വ​സാ​നി​പ്പി​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് അ​സോ​സി​യേ​ഷ​ൻ ഉ​ന്ന​യി​ക്കു​ന്ന പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ.

ലോ​ട്ട​റി മേ​ഖ​ല ഗു​രു​ത​ര​മാ​യ ത​ക​ർ​ച്ച​യി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്നും ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ഐ​എ​ൻ​ടി​യു​സി ഭ​വ​നി​ൽ ചേ​ർ​ന്ന അ​സോ​സി​യേ​ഷ​ൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് ക​ല്ലാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ജീ​വ് വി​ജ​യ​ൻ, പി.​ആ​ർ.​സ​ജീ​വ്, ശ്രീ​ര​ഞ്ജ​ൻ, വ​ക്കം പ്ര​സാ​ദ്, ച​വ​റ അ​ര​വി, കെ.​ജി.​ഹ​രി​ദാ​സ്, സ​ത്യ​ൻ തു​റ​വൂ​ർ, എം.​ആ​ർ.​ഷാ​ജി, സ​ക്കീ​ർ ച​ങ്ങം​പ​ള്ളി, ശി​വ​രാ​മ​ൻ, പി.​എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ, പോ​ൾ ടി ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts