ലോ​ട്ട​റി തൊ​ഴി​ലാ​ളി​യു​ടെ വി​ധ​വ​യ്ക്ക്  സ​ഹാ​യ​മാ​യി ഭാ​ഗ്യക്കു​റി​ ക്ഷേ​മബോ​ർ​ഡ്

അ​ന്തി​ക്കാ​ട്: അ​കാ​ല​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ലോ​ട്ട​റി തൊ​ഴി​ലാ​ളി​യു​ടെ കു​ടും​ബ​ത്തെ തേ​ടി ഭാ​ഗ്യ ക്കു​റി​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ സ​ഹാ​യ​മെ​ത്തി.
അ​ന്തി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ താ​മ​സ​ക്കാ​ര​നാ​യി​രു​ന്ന കാ​ര​യി​ൽ ശ​ങ്ക​രു​വി​ന്‍റെ മ​ക​ൻ സു​രേ​ഷി​ന്‍റെ മ​ര​ണം ത​ള​ർ​ത്തി​യ കു​ടും​ബ​ത്തി​നെ തേ​ടി​യാ​ണ് സ​ഹാ​യ​മെ​ത്തി​യ​ത്. ഭാ​ഗ്യ കു​റി​ക്ഷേ​മ ബോ​ർ​ഡാ​ണ് ഈ ​കു​ടും​ബ​ത്തി​ന് 50,000 രൂ​പ സ​ഹാ​യം അ​നു​വ​ദി​ച്ച​ത്.

തൃ​ശൂ​ർ താ​ലൂ​ക്ക് ചെ​ത്ത് തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ (സി​ഐ​ടി​യു) അ​ന്തി​ക്കാ​ട്ടെ ’ഓ​ഫീ​സി​ൽ സി ​കെ വി​ജ​യ​ൻ സു​രേ​ഷി​ന്‍റെ ഭാ​ര്യ ശ്രീ​ജി​ഷ​ക്ക് 50,000 രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി ’ മ​ണ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈസ് ​പ്ര​സി​ഡ​ന്‍റ് എം .കെ. സ​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​നാ​യി.

അ​ന്തി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി. ശ്രീ​വ​ത്സ​ൻ, എം.എ കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ. ഭാ​സ്ക്ക​ര​ൻ സ്വാ​ഗ​ത​വും വി ​എ​സ് മ​നോ​ഹ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.ക​ഴി​ഞ്ഞ ഡി​സം​ബ​ർ 23 നാ​യി​രു​ന്നു 43 വ​യ​സ് കാ​ര​നാ​യ സു​രേ​ഷ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​പെ​ട്ട​ത്.

Related posts