തൃ​ശൂ​ർ​പൂ​രം ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ശ​ബ്ദവി​സ്മ​യം: റ​സൂ​ൽ​പൂ​ക്കു​ട്ടി

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ശ​ബ്ദ​വി​സ്മ​യാണു തൃ​ശൂ​ർ പൂ​ര​മെ​ന്ന് ഓ​സ്കാ​ർ പു​ര​സ്കാ​ര ജേ​താ​വ് റ​സൂ​ൽ​ പൂ​ക്കു​ട്ടി. തൃ​ശൂ​ർ​പൂ​രം പ​ക​ർ​ത്തി​യെ​ടു​ത്തു ലോ​ക​ത്തി​നു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ സാ​ധി​ച്ച​തു വ​ലി​യ ഭാ​ഗ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തൃ​ശൂ​ർ ​പൂ​ര​ത്തെ ആ​ധാ​ര​മാ​ക്കി നി​ർ​മി​ച്ച “തൃ​ശൂ​ർ​പൂ​രം- എ ​ട്രാ​വ​ ലോ​ഗ് വി​ത്ത് റ​സൂ​ൽ​പൂ​ക്കു​ട്ടി’ എ​ന്ന ഡോ​ക്യു​മെ​ന്‍ററി സം​സ്കാ​രി​ക ന​ഗ​ര​ത്തി​നു സ​മ​ർ​പ്പി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡോ​ക്യു​മെ​ന്‍ററി​യു​ടെ സി​ഡി റ​സൂ​ൽ​പൂ​ക്കു​ട്ടി​യി​ൽനി​ന്നു ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പൂ​ര​ത്തി​നി​ടെ റ​സൂ​ൽ​പൂ​ക്കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​ത്രീ​ക​രി​ച്ച ഡോ​ക്യു​മെ​ന്‍റ​റി​ക്കൊ​പ്പം “ദ ​സൗ​ണ്ട് സ്റ്റോ​റി’ എ​ന്ന സി​നി​മ​യി​ലേ​ക്ക് ഒ​രു​ക്കി​യ ഗാ​ന​ത്തി​ന്‍റെ സ​മ​ർ​പ്പ​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു.

തി​രു​വ​ന്പാ​ടി ഭ​ഗ​വ​തി​യു​ടെ കോ​ല​മേ​ന്താ​റു​ള്ള ച​രി​ഞ്ഞ ഗ​ജ​വീ​ര​ൻ ശി​വ​സു​ന്ദ​റി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി സ​മ​ർ​പ്പി​ച്ച ഗാ​ന​ത്തി​ന്‍റെ സി​ഡി പ​ദ്മ​ശ്രീ ഡോ. ​ടി.​എ. സു​ന്ദ​ർ​മേ​നോ​ൻ ഏ​റ്റു​വാ​ങ്ങി. വ​ന്പ​ൻ എ​ൽ​ഇ​ഡി സ്ക്രീ​നി​ൽ മി​ക​ച്ച ശ​ബ്ദ​സം​വി​ധാ​ന​ങ്ങ​ളോ​ടെ “പൂ​രം വ​ര​വാ​യി…’ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം പ്ര​ദ​ർ​ശി​പ്പി​ച്ച​പ്പോ​ൾ തെ​ക്കോ​ഗോ​പു​ര​ന​ട​യി​ൽ ത​ടി​ച്ചു​കൂ​ടി​യി​രു​ന്ന പൂ​ര​പ്രേ​മി​ക​ൾ ആ​വേ​ശ​ത്തി​ലാ​യി.

തി​രു​വ​ന്പാ​ടി ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് പ്ര​ഫ. പി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, പ്ര​ഫ. എം. ​മാ​ധ​വ​ൻ​കു​ട്ടി, പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് മേ​നോ​ൻ, സെ​ക്ര​ട്ട​റി ജി. ​രാ​ജേ​ഷ്, ഡോ​ക്യു​മെ​ന്‍റ​റി​യു​ടേ​യും സി​നി​മ​യു​ടേ​യും നി​ർ​മാ​താ​വ് രാ​ജീ​വ് പ​ന​യ​ക്ക​ൽ, ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​ൻ ഉ​ണ്ണി മ​ല​യി​ൽ, സൗ​ണ്ട് സ്റ്റോ​റി​യു​ടെ സം​വി​ധാ​യ​ക​ൻ പ്ര​സാ​ദ് പ്ര​ഭാ​ക​ർ, പെ​രു​വ​നം കു​ട്ട​ൻ മാ​രാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പാം​സ്റ്റോ​ണ്‍ മ​ൾ​ട്ടി​മീ​ഡി​യ​യാ​ണ് “ദ ​സൗ​ണ്ട് സ്റ്റോ​റി​യു​ടെ​യും ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ​യും നി​ർ​മാ​താ​ക്ക​ൾ. ക​ഴി​ഞ്ഞ പൂ​ര​ത്തി​നു തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ പ​ല​യി​ട​ത്താ​യി സ്ഥാ​പി​ച്ച അ​റു​പ​തോ​ളം എ​ച്ച്ഡി ക്യാ​മ​റ​ക​ളും 128 ട്രാ​ക്ക് മൈ​ക്രോ​ഫോ​ണ്‍ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം.

പ്ര​സാ​ദ് പ്ര​ഭാ​ക​ർ സം​വി​ധാ​നം ചെ​യ്ത “ദ ​സൗ​ണ്ട് സ്റ്റോ​റി’ സി​നി​മ മ​ല​യാ​ളം, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ഇം​ഗ്ളീ​ഷ് എ​ന്നീ അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​യി ഓ​ണ​ത്തോ​ടെ റി​ലീ​സ് ചെ​യ്യും.

Related posts