സ​ജി​ത്തേ എ​നി​ക്കൊ​രു ലോ​ട്ട​റി മാ​റ്റി​വ​യ്ക്ക​ണേ; റി​സ​ൾ​ട്ട് വ​ന്ന​പ്പോ​ൾ ര​ണ്ടാം സ​മ്മാ​നം; മ​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി ആ​ർ​സി​സി​യി​ൽ ക​ഴി​യു​ന്ന ബി​ജു​വി​നെ ഭാ​ഗ്യ​ദേ​വ​ത ക​ടാ​ക്ഷി​ച്ചു

പെ​രി​യ: സ​ജി​ത്തി​ന്‍റെ സ​ത്യ​സ​ന്ധ​ത​യ്ക്ക് ഒ​രു ജീ​വ​ന്‍റെ വി​ല. ഫോ​ണി​ല്‍ വി​ളി​ച്ചു​പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ലോ​ട്ട​റി സ്റ്റാ​ള്‍ ഉ​ട​മ​യാ​യ പാ​റ​പ്പ​ള്ളി കു​മ്പ​ള സ്വ​ദേ​ശി ടി. ​സ​ജി​ത് സൂ​ക്ഷി​ച്ച ടി​ക്ക​റ്റി​ന് 30 ല​ക്ഷം രൂ​പ അ​ടി​ച്ചു.

പു​ല്ലൂ​ര്‍ ത​ട​ത്തി​ലെ ഡ്രൈ​വ​ര്‍ ബി​ജു വി​ളി​ച്ചു​പ​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് പെ​രി​യ ബ​സ് സ്റ്റോ​പ്പി​ലെ കു​ല​വ​ന്‍ ലോ​ട്ട​റി സ്റ്റാ​ള്‍ ഉ​ട​മ സ​ജി​ത് സൂ​ക്ഷി​ച്ചു​വ​ച്ച ഡി​കെ 765564 ന​മ്പ​ര്‍ ധ​ന​ല​ക്ഷ്മി ലോ​ട്ട​റി ടി​ക്ക​റ്റി​നാ​ണ് ബു​ധ​നാ​ഴ്ച ന​റു​ക്കെ​ടു​ത്ത ധ​ന​ല​ക്ഷ്മി ഭാ​ഗ്യ​ക്കു​റി​യു​ടെ ര​ണ്ടാം സ​മ്മാ​ന​മാ​യ 30 ല​ക്ഷം രൂ​പ അ​ടി​ച്ച​ത്.

ത​നി​ക്കു​വേ​ണ്ടി നീ​ക്കി​വ​ച്ച ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ ന​മ്പ​ര്‍ ഏ​താ​ണെ് ബി​ജു അ​റി​ഞ്ഞി​രു​ന്നി​ല്ല. ബി​ജു​വി​നു​വേ​ണ്ടി മാ​റ്റി​വ​ച്ച ടി​ക്ക​റ്റി​ന് 30 ല​ക്ഷം അ​ടി​ച്ച​പ്പോ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ബി​ജു​വി​നെ വി​ളി​ച്ച് സ​ജി​ത് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ബി​ജു​വി​ന്‍റെ മ​ക​ള്‍ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി അ​ന്‍​വി​ത അ​ര്‍​ബു​ദ​ത്തെ​ത്തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം ആ​ര്‍​സി​സി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. നാ​ട്ടു​കാ​ര്‍ ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് തു​ക ബി​ജു​വി​ന്‍റെ കു​ടും​ബ​ത്തി​നു കൈ​മാ​റി​യി​രു​ന്നു.

മാ​സ​ങ്ങ​ളാ​യി ചി​കി​ത്സ തു​ട​രു​ന്ന​തി​നാ​ല്‍ പ​ണം ഇ​നി​യും ആ​വ​ശ്യ​മു​ണ്ട്.​ഈ സാ​ഹ​ച​ര്യ​ത്തി​ല്‍ 30 ല​ക്ഷ​ത്തി​ന്‍റെ ലോ​ട്ട​റി അ​ടി​ച്ച​ത് ബി​ജു​വി​നും കു​ടും​ബ​ത്തി​നും ആ​ശ്വാ​സ​മാ​യി.

തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന സ​ജി​ത് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്പ് ക​ട​ന്ന​ല്‍ കു​ത്തേ​റ്റ് കു​റെ​നാ​ള്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് ലോ​ട്ട​റി വി​ല്പ​ന​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്.

Related posts

Leave a Comment