കാർത്യായനിയമ്മയെ കടക്കെണിയിലാക്കിയ കള്ളൻ ഇവനാണ്; ലോ​ട്ട​റി വി​ൽപ​ന​ക്കാ​രി​യെ ക​ബ​ളി​പ്പി​ച്ച് തട്ടിയെടുത്തത് 50 ടി​ക്ക​റ്റു​കൾ


തൊ​ടു​പു​ഴ: ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി​യെ ക​ബ​ളി​പ്പി​ച്ച് ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ ത​ട്ടി​യെ​ടു​ത്തു. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന പ​ന്നി​മ​റ്റം ഉ​റു​ന്പ​നാ​നി​യ്ക്ക​ൽ കാ​ർ​ത്യാ​യ​നി കൃ​ഷ്ണ​ൻ​കു​ട്ടി​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്.

ഇ​ന്ന​ല​ത്തെ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഫി​ഫ്റ്റി ഫി​ഫ്റ്റി ലോ​ട്ട​റി​യു​ടെ അ​ന്പ​തോ​ളം ലോ​ട്ട​റി​ക​ളാ​ണ് അ​ജ്ഞാ​ത​ൻ ഇ​വ​രി​ൽനി​ന്നു ത​ട്ടി​യെ​ടു​ത്ത​ത്. ക​ടം വാ​ങ്ങി​യ പ​ണം ഉ​പ​യോ​ഗി​ച്ച് വി​ൽ​പ്പ​ന​യ്ക്കാ​യി വാ​ങ്ങി​യ ലോ​ട്ട​റി​ക​ളാ​ണ് ഇ​യാ​ൾ ത​ന്ത്രപൂ​ർ​വം ത​ട്ടി​യെ​ടു​ത്ത​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തൊ​ടു​പു​ഴ ജ്യോ​തി ജം​ഗ്ഷ​നു സ​മീ​പ​ത്തെ ജ്വല്ലറിക്കു സ​മീ​പം ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തു​ന്പോ​ഴാ​യി​രു​ന്നു ഇ​യാ​ൾ കാ​ർ​ത്യാ​യ​നി​യെ സ​മീ​പ​ച്ച് ലോ​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ന​ല്ല ന​ന്പ​രു​ക​ൾ നോ​ക്കി​യെ​ടു​ക്കാ​നാ​യി ഇ​വ​രു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന ലോ​ട്ട​റി​ക​ൾ മു​ഴു​വ​ൻ ഇ​യാ​ൾ വാ​ങ്ങി. ഇ​ത് നോ​ക്കു​ന്ന​തി​നി​ടെ ഒ​രു നാ​ല​ക്ക ന​ന്പ​ർ പ​റ​ഞ്ഞ ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ലോ​ട്ട​റി​യു​ടെ ഫ​ല​ത്തി​ൽ ഇ​തു​ണ്ടോ​യെ​ന്ന് നോ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ർ​ത്യാ​യ​നി ലോ​ട്ട​റി​യു​ടെ ഫ​ലം നോ​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ കൈ​യി​ലു​ണ്ടാ​യി​രു​ന്ന പേ​പ്പ​റി​നു​ള്ളി​ൽ കു​റെ ലോ​ട്ട​റി​ക​ൾ മാ​റ്റി​യ ശേ​ഷം ബാ​ക്കി തി​രി​കെ ന​ൽ​കി.

നാ​ലു ലോ​ട്ട​റി എ​ടു​ത്തെ​ന്നും ഇ​തി​ന്‍റെ തു​ക​യാ​യ 200 രൂ​പ ന​ൽ​കി​യശേ​ഷം വേ​ഗ​ത്തി​ൽ പോ​കു​ക​യാ​യി​രു​ന്നു. ലോ​ട്ട​റി​യു​ടെ എ​ണ്ണം കു​റ​ഞ്ഞ​താ​യി തോ​ന്നി​യ കാ​ർ​ത്യാ​യ​നി നോ​ക്കി​യ​പ്പോ​ഴാ​ണ് അ​ന്പ​തോ​ളം ലോ​ട്ട​റി​ക​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സി​ലാ​യ​ത്.

ഇ​തോ​ടെ പ​രി​സ​ര​ത്ത് ഇ​യാ​ളെ തെ​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് ജൂ​വ​ല​റി​യി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ നി​ന്നും ഇ​യാ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു. ഇ​തു​ൾ​പ്പെ​ടെ കാ​ർ​ത്യാ​യ​നി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

വീ​ഴ്ച​യെ തു​ട​ർ​ന്ന് ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ അ​ല​ട്ടു​ന്ന കാ​ർ​ത്യാ​യ​നി ലോ​ട്ട​റി വില്പ​ന ന​ട​ത്തി​യാ​ണ് ക​ഴി​യു​ന്ന​ത്. 2500 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ഇവർ പ​റ​ഞ്ഞു.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പും തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ വൃ​ക്ക രോ​ഗി​യാ​യ വ​യോ​ധി​ക​ന്‍റെ 2000 രൂ​പ​യു​ടെ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽനി​ന്നു പ്ര​തി​യു​ടെ ചി​ത്രം ല​ഭി​ച്ചെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Related posts

Leave a Comment