വാക്കുതർക്കത്തിനിടെ  മ​ക​നെ കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ൻ  ശ്ര​മം; വനത്തിലൊളിച്ച ഗോപാലനെ വലയിലാക്കി പോലീസ്

മു​ണ്ട​ക്ക​യം: മ​ക​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അച്ഛ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ്ലാ​പ്പാ​റ കോ​രു​ത്തോ​ട് മൂ​ഴി​ക്ക​ൽ ഭാ​ഗ​ത്ത് കു​ന്നേ​ൽ വീ​ട്ടി​ൽ രാ​മ​യ്യ എ​ന്ന് വി​ളി​ക്കു​ന്ന ഗോ​പാ​ല​ൻ (55) എ​ന്ന​യാ​ളെ​യാ​ണ് മു​ണ്ട​ക്ക​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ്ലാ​പ്പാ​റ കോ​രു​ത്തോ​ട് ഇ​രു​മ്പു​ക​യം ഭാ​ഗ​ത്ത് ഇ​യാ​ൾ മ​ക​നു​മാ​യി വാ​ക്കുത​ർ​ക്കം ഉണ്ടാകുകയും തു​ട​ർ​ന്ന് കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് മ​ക​നെ കു​ത്തു​ക​യു​മാ​യി​രു​ന്നു.

ഫെ​ബ്രു​വ​രി മാ​സ​ത്തി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ല്‍ പോ​യി. മു​ണ്ട​ക്ക​യം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ക്കുകയും ചെയ്തു.

ഇ​യാ​ളെ അ​ഴു​ത​യാ​റി​ന്‍റെ പ​രി​സ​ര​ത്തു​ള്ള വ​ന​ത്തി​ൽനി​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.മു​ണ്ട​ക്ക​യം സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ എ.​എ. ഷൈ​ൻ കു​മാ​ർ, എ​സ്ഐ കെ.​ജി. മ​നോ​ജ്, സി​പി​ഒ​മാ​രാ​യ ജോ​ഷി എം. ​തോ​മ​സ്, റ​ഫീ​ഖ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment