ലോക്ക്ഡൗണിനെ തോൽപിച്ച താമരപ്പൂക്കളുമായി സനീഷ്; കു​ടും​ബം പു​ല​ർ​ത്താൻ ഹൗസ്ബോട്ട് കുക്കിൽ നിന്ന് താമരകൃഷിയിലേക്ക്; കുമരകം കണ്ണാടിച്ചാലിലെ താമര വസന്തം കാണാൻ സഞ്ചാരികളുടെ തിരക്ക്

കോ​ട്ട​യം-​കു​മ​ര​കം റോ​ഡി​ൽ ക​ണ്ണാ​ടി​ച്ചാ​ലി​ൽ പാ​ട​ത്തു പൂ​വി​ട്ടി​രി​ക്കു​ന്ന താ​മ​ര​പ്പൂ​ക്ക​ൾ ശേ​ഖ​രി​ക്കു​ന്ന സ​നീ​ഷ്. -അ​നൂ​പ് ടോം

കോ​ട്ട​യം: വ​സ​ന്തം സൃ​ഷ്ടി​ച്ചു വ​രു​മാ​നം ക​ണ്ടെ​ത്തു​ക​യാ​ണ് കോ​ട്ട​യം-​കു​മ​ര​കം റോ​ഡി​ൽ ക​ണ്ണാ​ടി​ച്ചാ​ലി​ൽ റോ​ഡ​രി​കി​ലു​ള്ള കി​ഴ​ക്കേ​തു​ണ്ടി​യി​ൽ സ​നീ​ഷ്.

നെ​ൽ​കൃ​ഷി ഉ​പേ​ഷിച്ച 23 സെ​ന്‍റ് പാ​ട​ത്ത് താ​മ​ര​പ്പൂ​ക്ക​ളു​ടെ കൃ​ഷി​ചെ​യ്താ​ണ് സ​നീ​ഷ് ഇ​ന്നു കു​ടും​ബം പു​ല​ർ​ത്തു​ന്ന​ത്. ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും കി​ട്ടി​യ താ​മ​ര വ​ള്ളി​യി​ൽ നി​ന്നു​മാ​ണ് പാ​ട​ത്ത് മു​ഴു​വ​നാ​യി പ​ട​ർ​ന്നു വ​സ​ന്ത​മൊ​രു​ക്കി​യ താ​മ​ര​പ്പൂ​ക്ക​ളെ ഈ ​യു​വാ​വ് ഒ​രു​ക്കി​യ​ത്.

ഹൗ​സ്ബോ​ട്ടി​ലെ കു​ക്കാ​യി​രു​ന്ന സ​നീ​ഷി​ന് കോ​വി​ഡ് കാ​ല​ത്ത് ജോ​ലി ന​ഷ്ട​മാ​യ​തോ​ടെ​യാ​ണ് താ​മ​ര​പൂ​ക്ക​ൾ വി​റ്റ് ഉ​പ​ജീ​വ​ന മാ​ർ​ഗം ക​ണ്ടെ​ത്തു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും പൂ​ക്ക​ൾ പ​റി​ച്ച് അ​ന്പ​ല​ങ്ങ​ളി​ലും മ​റ്റും പൂ​ജ​യ്ക്കാ​യി ന​ൽ​കി വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്നു.

ക​ല്യാ​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ബൊ​ക്കെ​യാ​ക്കാ​നും അ​ല​ങ്കാ​ര​ത്തി​നും മാ​ത്ര​മ​ല്ല മ​രു​ന്നി​ന്‍റെ ആ​വ​ശ്യ​ത്തി​നും താ​മ​ര തേ​ടി​വ​രു​ന്ന​വ​രു​ണ്ട്. എ​ല്ലാ ദി​വ​സ​വും താ​മ​ര​പൂ​ക്ക​ൾ ഉ​ണ്ടാ​കും. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടു തു​റ​ക്കു​ന്പോ​ൾ ഓ​രു​വെ​ള്ളം ക​യ​റു​ന്ന സ​മ​യ​ത്തു താ​മ​ര​ചെ​ടി​ക​ൾ ന​ശി​ക്കും.

പി​ന്നീ​ട് പു​തു​മ​ഴ​യി​ൽ വീ​ണ്ടും ത​ളി​ർ​ക്കു​ക​യും പു​ഷ്പി​ക്കു​ക​യും ചെ​യ്യും. രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് താ​മ​ര​പ്പൂ​ക്ക​ൾ വി​ട​രാ​ൻ തു​ട​ങ്ങു​ന്ന​ത്. വി​ട​ർ​ന്ന പൂ​ക്ക​ളേ​ക്കാ​ൾ വി​ട​രാ​ൻ വെ​ന്പു​ന്ന മൊ​ട്ടു​ക​ൾ​ക്കാ​ണ് ആ​വ​ശ്യ​ക്കാ​രു​ള്ള​ത്.

ഇ​തു വെ​ള്ള​ത്തി​ലി​ട്ടു​വ​ച്ചാ​ൽ അ​ഞ്ചു ദി​വ​സം വ​രെ വാ​ടാതെ നി​ൽ​ക്കും. ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന താ​മ​ര​പ്പൂ​ക്ക​ളെ കാ​ണാ​ൻ പു​ല​ർ​ച്ചെ മു​ത​ൽ ഇ​വി​ടെ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കാ​ണ്. പൂ​ക്ക​ൾ കാ​ണു​ന്ന​തി​നും കൊ​ണ്ടു​പോ​കു​ന്ന​തി​നും ഫോ​ട്ടോ​യെ​ടു​ക്കാ​നും ആ​ളു​ക​ൾ ഇ​വി​ടേ​ക്ക് എ​ത്തു​ന്നു.

Related posts

Leave a Comment