പുതുമുഖങ്ങളായ ജോൺ ജോയ്, അനന്യ നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോളിന്റെ മകൾ അശ്വതി അലക്സ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ലൗ ആൻഡ് യു’.
ചിത്രീകരണം പൂർത്തിയായ ദിവസം എറണാകുളം അസീസിയ കൺവൻഷൻ സെന്ററിൽ നടന്ന പാക്കപ്പ് പാർട്ടി ചടങ്ങിൽ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഓഡിയോ ലോഞ്ച് പ്രകാശന കർമവും നടന്നു.അസീസീയ കൺവൻഷൻ സെന്റർ ചെയമാൻ പി.എൻ. അബ്ദുൾ അസീസ് ടൈറ്റിൽ പോസ്റ്റർ പ്രകാശനവും പിആർഒ-എ.എസ്. ദിനേശ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രകാശനവും നടൻ ബാലു വർഗീസ് ഓഡിയോ ലോഞ്ച് കർമവും നിർവഹിച്ചു. ആർച്ച, അയന ആന്റണി, ജിജോ ജോർജ്, ശിവാഞ്ജന, സുമേഷ് ഭാസ്കർ, അഭിരാമി അശോക് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അലക്സ് പോൾ ക്രിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉല്ലാസ് റെഡ്ബി നിർവഹിക്കുന്നു. ഏഴ് മനോഹര ഗാനങ്ങളുള്ള ഈ ചിത്രത്തിലെ സംഗീത സംവിധാനം അലക്സ് പോൾ നിർവഹിക്കുന്നു.
ഒരു യാത്രയും അതിൽ ഒപ്പമുള്ളവരുടെ പ്രണയവും സൗഹൃദവും സമന്വയിപ്പിക്കുന്ന ഒരു ഫീൽ ഗുഡ് മ്യൂസിക്കൽ ഫാമിലി ചിത്രമാണ് “ലൗ ആൻഡ് യു’. സംവിധായിക അശ്വതി അലക്സ് പറഞ്ഞു. മേഘാലയ, തഞ്ചാവൂർ, തെങ്കാശി, കൊച്ചി, മാള, ഗുഹാട്ടി, ഉടുപ്പി,കോട്ടയം, സുന്ദരപാണ്ഡ്യപുരം എന്നിവിടങ്ങളിലായി “ലൗ ആൻഡ് യു’ ചിത്രീകരണം പൂർത്തിയാക്കി. പിആർഒ- എ.എസ്. ദിനേശ്, മനു ശിവൻ.
