പതിനേഴുകാരന്‍ മൂന്നുകുട്ടികളുടെ അമ്മയായ വീട്ടമ്മയുമായി സ്ഥംവിട്ടു, ഭര്‍ത്താവിനും പോലീസിനുമൊപ്പം നാട്ടുകാരും പിന്നാലെ, കറുകച്ചാലില്‍ ത്രികോണ പ്രണയകഥയില്‍ സംഭവിച്ചത്‌

ktm-lovers കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ നിന്നാണ് ഈ സംഭവം. മൂന്നു കുട്ടികളുടെ മാതാവായ 35കാരിയാണ് 17കാരന്‍ കാമുകനൊപ്പം നാടുവിട്ടത്. ഡിഗ്രി വിദ്യാര്‍ഥിനിയായ പതിനേഴുകാരനും വീട്ടമ്മയും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് നല്കുന്ന സൂചന. കങ്ങഴ അഞ്ചാനി സ്വദേശികളാണ് ഇരുവരും. മൂത്ത രണ്ടു കുട്ടികളെയും വീട്ടില്‍ നിര്‍ത്തി ഇളയകുട്ടിക്കൊപ്പമാണ് ഇവര്‍ നാടുവിട്ടത്.

വീട്ടമ്മയുടെ ഭര്‍ത്താവ് ഇതരസംസ്ഥാനക്കാരനാണ്. അതുകൊണ്ട് തന്നെ വിദ്യാര്‍ഥിയുമായുള്ള ബന്ധം ഇയാള്‍ അറിയാതെ പോയി. അതേസമയം വീട്ടമ്മയും ഭര്‍ത്താവും തമ്മില്‍ നിയമപരമായ വിവാഹം കഴിച്ചിട്ടില്ലെന്നും പറയപ്പെടുന്നു. വീട്ടമ്മയും കാമുകനെയും പലപ്പോഴും ഒന്നിച്ചുകണ്ടതായി അയല്‍ക്കാരും മൊഴി നല്കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും കേരളം വിട്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ അന്യസംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം നാട്ടുകാരും വീട്ടമ്മയ്ക്കായുള്ള തെരച്ചിലിലാണ്.

Related posts