ദൂരയാത്ര പോകുമ്പോള്‍ ഒരു കുറിപ്പെഴുതി ബിജുവിന്റെ ബാഗില്‍ വയ്ക്കും ! ബിജു മേനോനുമായി അടുത്തതിനെക്കുറിച്ച് സംയുക്ത വര്‍മ പറയുന്നതിങ്ങനെ…

ഒരു കാലത്ത് മലയാളികളുടെ ഇഷ്ട നായികയായിരുന്നു സംയുക്ത വര്‍മ. സത്യന്‍ അന്തിക്കാടിന്റെ ജയറാം ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്.

തുടര്‍ന്ന് മേഘമല്‍ഹാര്‍, സ്വയംവരപ്പന്തല്‍, അങ്ങനെ ഒരു അവധിക്കാലത്ത്, മഴ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയപാടവം തെളിയിച്ചസംയുക്ത വര്‍മ മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരില്‍ ഒരാള്‍ കൂടിയാണ്.

എന്നാല്‍ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് നടന്‍ ബിജു മേനോനെ പ്രണയിച്ചു കല്യാണം കഴിച്ച താരം സിനിമ വിടുന്നത്.

താരത്തിന്റെ തിരിച്ചുവരവിനായി ആരാധകര്‍ ഇന്നും കാത്തിരിക്കുകയാണ്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും.

2002ലാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും വിവാഹിതരായത്. ഇപ്പോള്‍ ബിജുവിന്റെ ഉത്തമ ഭാര്യയായും വീട്ടുകാര്യങ്ങള്‍ നോക്കിയും യോഗ പരിശീലനത്തിന്റെ തിരക്കിലുമൊക്കെയാണ് നടി.

ഇരുവര്‍ക്കും ദഷ് ധര്‍മ്മിക് എന്ന് പേരുള്ള മകനുമുണ്ട്. ബിജു മോനോനും സംയുക്ത വര്‍മ്മയും അടുക്കുന്നത് ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളിലൂടെയാണ്. ഇരുവരും തുടക്കത്തില്‍ മികച്ച സുഹൃത്തുക്കള്‍ ആയിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു.

മേഘമല്‍ഹാര്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും ജീവിതത്തിലും ഒന്നിച്ചാലോ എന്ന ആലോചിക്കുന്നത്.
സിനിമയിലെ പോലെ പൈങ്കിളിയായിരുന്നില്ല തങ്ങളുടെ പ്രണയമെന്ന് ബിജു മേനോനും സംയുക്തയും പറയുന്നു.

തങ്ങള്‍ പ്രണയത്തിലിരുന്ന കാലത്ത് അഞ്ച് മിനുറ്റില്‍ കൂടുതല്‍ ഫോണില്‍ സംസാരിച്ചിട്ടില്ലെന്നാണ് താരദമ്പതികള്‍ പറയുന്നത്.

എന്നാണ് പരസ്പരം പ്രണയത്തിലായതെന്ന കാര്യം ഇപ്പോഴും തങ്ങള്‍ക്ക് അറിയില്ലെന്നും ഇരുവരും പറയുന്നു. പ്രണയത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ഒരു അനുഭവം സംയുക്ത നേരത്തെ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

ദാമ്പത്യ ജീവിതം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ ഒരുപാട് ആയെങ്കിലും ബിജു മേനോന് താന്‍ കത്തെഴുതാറുണ്ട്. ദൂരയാത്ര പോവുമ്പോള്‍ പറയാനുള്ളതെല്ലാം എഴുതി മിസ് യൂ എന്ന് കുറിക്കും.

എന്നിട്ട് അത് ബിജുവിന്റെ ബാഗില്‍ വെക്കും. അങ്ങനെയും ചില പ്രണയങ്ങള്‍ ഉണ്ടല്ലോ എന്നാണ് സംയുക്ത ചോദിക്കുന്നത്. ബിജു മേനോനെ വിവാഹം കഴിക്കുമ്പോള്‍ സംയുക്തയുടെ പ്രായം 23 ആയിരുന്നു. ബിജു മേനോനും സംയുക്തയും തമ്മില്‍ ഒന്‍പത് വയസ്സിന്റെ വ്യത്യാസമുണ്ട്.

അതേ സമയം അടുത്തിടെ ബിജു മേനോനും ഒന്നിച്ച് സംയുക്ത ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇതോടെ സംയുക്ത സിനിമയിലേക്ക് മടങ്ങിവരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സംയുക്തയ്ക്ക് ഇനി അഭിനയിക്കാന്‍ താല്‍പര്യം ഇല്ലെന്ന് ബിജു മേനോന്‍ വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment