ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച കമിതാക്കളുടെ അമിതസ്‌നേഹപ്രകടനം കണ്ട് ഡ്രൈവര്‍ തിരിഞ്ഞുനോക്കി, ബാലന്‍സ് തെറ്റി ഓട്ടോ കാറിലിടിച്ചു, കമിതാക്കള്‍ മുങ്ങി

autoപത്തനംത്തിട്ടയിലാണ് സംഭവം. വെള്ളിയാഴ്ച്ച ഉച്ചയോടെ അടൂര്‍- ശാസ്താംകോട്ട റോഡില്‍ തൂവയൂര്‍ ഭാഗത്തായിരുന്നു കൂട്ടയിടിയുടെ കേന്ദ്രം. സംഭവം ഇങ്ങനെ- കടമ്പനാട് സ്വദേശിനിയായ ഡിഗ്രി വിദ്യാര്‍ഥിനിയും കാമുകനും ഓട്ടോയില്‍ കയറി നാടു ചുറ്റാനിറങ്ങിയതാണ്. കുറച്ചുനേരം ഓട്ടോയില്‍ ചുറ്റിക്കറങ്ങി വീട്ടിലേക്കു മടങ്ങുകയായിരുന്നു ലക്ഷ്യം. ഓട്ടോയില്‍ കയറിയതോടെ ഇരുവരുടെയും സ്‌നേഹപ്രകടനവും തുടങ്ങി. എതിരേ വരുന്ന വാഹനങ്ങളിലുള്ളവര്‍ ശ്രദ്ധിക്കുന്നതു കണ്ടതോടെ ഓട്ടോഡ്രൈവര്‍ തിരിഞ്ഞുനോക്കി. കമിതാക്കളോട് ദേഷ്യപ്പെടുകയും ചെയ്തു. ഇതിനിടെ ഓട്ടോയുടെ ബാലന്‍സ് നഷ്ടമാകുകയും ചെയ്തു.

ഓട്ടോയുടെ ബാലന്‍സ് നഷ്ടമായതോടെ എതിരേവന്ന കാറില്‍ ഓട്ടോയിടിച്ചു. കാര്‍ പെട്ടെന്ന് ഇടിച്ചുനിന്നതോടെ പുറകെവന്ന ബൈക്കും അപകടത്തില്‍പ്പെട്ടു. ചെറിയതോതിലുള്ള കൂട്ടമുട്ടലായിരുന്നെങ്കിലും വണ്ടിക്കാര്‍ തമ്മില്‍ കശപിശയാകുകയും ചെയ്തു. ഓട്ടോക്കാരന്‍ ഒരുവിധത്തില്‍ കാറുകാരനോട് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി. ഓട്ടോയിലിരിക്കുന്ന കമിതാക്കളെ വിളിച്ച് ചീത്തപറയാന്‍ നാട്ടുകാര്‍ എത്തിയെങ്കിലും അതിനുമുമ്പേ അവര്‍ സ്ഥലംവിട്ടിരുന്നു. എന്തായാലും പോലീസെത്തിയാണ് ഗതാഗതതടസം നീക്കിയത്.

Related posts