നിങ്ങള്‍ സുന്ദരിയാണ്, ഇപ്പോള്‍ ഹോട്ടല്‍ തുടങ്ങിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല, വിവാദസ്വാമി സന്തോഷ് മാധവനെതിരായ കുറ്റപത്രത്തില്‍ പറയുന്നത് ഇതൊക്കെ

snathosh-madhavanപ്രവാസി മലയാളി വനിതയെ കബളിപ്പിച്ച കേസില്‍ കുപ്രസിദ്ധ കുറ്റവാളി സന്തോഷ് മാധവനെതിരെ െ്രെകംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ദുബായില്‍ ബിസിനസ് ചെയ്യുന്ന തിരുവനന്തപുരം പട്ടം സ്വദേശിനി സെറാഫിന്‍ എഡ്വിന്റെ 50 ലക്ഷം രൂപ (നാലു ലക്ഷം ദിര്‍ഹം) തട്ടിയെടുത്ത കേസിലാണു കുറ്റപത്രം. ഹോട്ടല്‍ ബിസിനസില്‍ പങ്കാളിയാക്കി ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

കട്ടപ്പന സ്വദേശിയായ സന്തോഷ് മാധവന്റെ പേരില്‍ വേറെയും കേസുകള്‍ നിലവിലുണ്ട്. വിദേശവനിതയെ കബളിപ്പിച്ച കേസ് 2002-2003 കാലഘട്ടത്തിലാണ്. ഒന്നും രണ്ടും പ്രതികളായ സന്തോഷ് മാധവനും സെയ്ഫുദ്ദീനും ചേര്‍ന്ന് ഗൂഢാലോചന നടത്തി പലപ്പോഴായി വന്‍ തുക തട്ടിയെടുത്തെന്നാണ് പരാതി. പ്രതികള്‍ പണവുമായി ദുബൈയില്‍നിന്ന് രക്ഷപ്പെട്ടു. കേരളത്തിലെത്തിയ സന്തോഷ് മാധവന്‍ ഈ തുക ഉപയോഗിച്ച് ഫഌറ്റുകളും സ്ഥലവും വാങ്ങിക്കൂട്ടി. സെറാഫിന്‍ നല്‍കിയ പരാതിയിലാണ് സന്തോഷ് മാധവന്‍ ആദ്യമായി പിടിയിലാകുന്നത്.

ജ്യോത്സ്യനെന്ന നിലയിലെ ഇടപെടലിലൂടെയായിരുന്നു പണം തട്ടിയെടുത്തത്. മുഖലക്ഷണം നോക്കി ഇപ്പോള്‍ ബിസിനസിനു പറ്റിയ സമയമാണെന്നു സെറാഫിനെ തെറ്റിദ്ധരിപ്പിച്ച സന്തോഷ് മാധവന്‍, ദുബായിലെ ധേരയില്‍ അടഞ്ഞുകിടക്കുന്ന ഹോട്ടല്‍ വാങ്ങി ബിസിനസ് നടത്തിയാല്‍ മികച്ച ലാഭമുണ്ടാവുമെന്നു പ്രവചിച്ചു. ഹോട്ടല്‍ ബിസിനസിനു കരാര്‍ ഉണ്ടാക്കിയ ശേഷം 2002 ഡിസംബര്‍ ഒന്നിനും 2003 ജനുവരി നാലിനും 50,000 ദിര്‍ഹം വീതവും 2003 ജനുവരി ഏഴിന് 2.5 ലക്ഷം ദിര്‍ഹവും പിന്നീടു ഹോട്ടലിലെ വൈദ്യുതി, വെള്ളം എന്നിവയുടെ കുടിശിക തീര്‍ക്കാനെന്ന പേരില്‍ 50,000 ദിര്‍ഹവുമടക്കം നാലു ലക്ഷം ദിര്‍ഹമാണു പരാതിക്കാരി പ്രതികള്‍ക്കു നല്‍കിയത്.

Related posts