ആ രം​ഗം ആ​ദ്യം ചെ​യ്തത് പൃ​ഥ്വി…

പോ​ലീ​സു​കാ​ര​ന്‍റെ നെ​ഞ്ച​ത്ത് ച​വി​ട്ടി സ്റ്റീ​ഫ​ൻ നെ​ടു​ന്പ​ള്ളി കൈ​യ​ടി വാ​രി​ക്കൂ​ട്ടി​യ ലൂ​സി​ഫ​റി​ലെ ആ ​ആ​ക്ഷ​ൻ രം​ഗം വ​ൻ ച​ർ​ച്ചാ വി​ഷ​യ​മാ​യി​രു​ന്നു.

എ​ന്നാ​ൽ ആ ​രം​ഗം ഉ​ണ്ടാ​യ​ത് എ​ങ്ങ​നെ എ​ന്ന് വി​ശ​ദീ​ക​രി​ക്കു​ന്ന വീ​ഡി​യോ യൂ​ട്യൂ​ബി​ൽ റി​ലീ​സ് ആ​യി​രു​ന്നു. ലൂ​സി​ഫ​റി​ന്‍റെ മേ​ക്കിം​ഗ് വീ​ഡി​യോ​ക​ളി​ൽ ഒ​ന്നാ​ണി​ത്.

മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ആ ​ച​വി​ട്ട​ൽ രം​ഗം യ​ഥാ​ർ​ഥ​ത്തി​ൽ ചെ​യ്തു കാ​ണി​ച്ച​ത് സം​വി​ധാ​യ​ക​ൻ പൃ​ഥ്വി​രാ​ജ് ത​ന്നെ​യാ​ണ്. ഒ​രു മ​തി​ലി​ൽ ച​വി​ട്ടി​യാ​യി​രു​ന്നു പൃ​ഥ്വി​രാ​ജി​ന്‍റെ ഡെ​മോ​ണ്‍​സ്ട്രേ​ഷ​ൻ.

ക​റ​ങ്ങി വ​ന്ന് ഒ​രു കാ​ൽ ചു​ഴ​റ്റി ചു​മ​രി​ലേ​ക്ക് കൃ​ത്യ​മാ​യി ച​വി​ട്ടി​ക്കൊ​ള്ളി​ച്ചാ​യി​രു​ന്നു പൃ​ഥ്വി​രാ​ജി​ന്‍റെ പ്ര​ക​ട​നം.

പി​ന്നീ​ട​തു മോ​ഹ​ൻ​ലാ​ൽ ചെ​യ്യു​ക​യും സി​നി​മ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​പ്പോ​ൾ ആ ​രം​ഗം വ​ലി​യ കൈ​യ​ടി നേ​ടു​ക​യും ചെ​യ്തു.

മ​ല​യാ​ള സി​നി​മ​യി​ലെ ആ​ദ്യ 200 കോ​ടി ക്ല​ബ് ചി​ത്ര​മാ​യ ലൂ​സി​ഫ​ർ ഇ​ന്‍റ​ർ​നെ​റ്റ് സി​നി​മ പ്ലാ​റ്റ്ഫോ​മാ​യ ആ​മ​സോ​ണ്‍ പ്രൈ​മി​ലും ടി.​വി. ചാ​ന​ലി​ലും ഉ​ൾ​പ്പെ​ടെ സം​പ്രേ​ഷ​ണം ചെ​യ്ത് ക​ഴി​ഞ്ഞു.

മു​ര​ളി ഗോ​പി ഒ​രു​ക്കി​യ തി​ര​ക്ക​ഥ​യി​ൽ ചി​ത്രം നി​ർ​മി​ച്ച​ത് ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാ​ണ്.

മ​ഞ്ജു വാ​ര്യ​ർ, വി​വേ​ക് ഒ​ബ്റോ​യ്, സാ​നി​യ അ​യ്യ​പ്പ​ൻ, സാ​യ് കു​മാ​ർ തു​ട​ങ്ങി​യ​ർ മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

സം​വി​ധാ​യ​ക​ൻ ഫാ​സി​ലും ഒ​രു ക​ഥാ​പാ​ത്ര​മാ​യി എ​ത്തി​യി​രു​ന്നു. ഈ ​ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം എ​ന്പു​രാ​ൻ അ​നൗ​ണ്‍​സ് ചെ​യ്ത് ക​ഴി​ഞ്ഞു.

-പി.​ജി

Related posts

Leave a Comment