‘സി​പി​എം – എ​സ്ഡി​പി​ഐ ബ​ന്ധ​മെ​ന്ന ആ​രോ​പ​ണം ക​ന​ഗോ​ലു ക്യാ​പ്സ്യൂ​ൾ: എ​സ്ഡി​പി​ഐ​യോ​ട് വ​ർ​ഗീ​യ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നാ​ണ് പ​റ​യാ​നു​ള്ള​ത്’: എം. ​എ ബേ​ബി

തി​രു​വ​ന​ന്ത​പു​രം: എ​സ്ഡി​പി​ഐ – സി​പി​എം ബ​ന്ധം എ​ന്ന​ത് അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​മാ​ണെ​ന്നും ക​ന​ഗോ​ലു ക്യാ​പ്സൂ​ളാ​ണ​തെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​എ ബേ​ബി.

ആ​ദ്യം പ​റ​ഞ്ഞ​ത് സി​പി​എം – ബി​ജെ​പി ഡീ​ൽ എ​ന്നാ​ണ്. എ​സ്ഡി​പി​ഐ​യോ​ട് വ​ർ​ഗീ​യ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നാ​ണ് പ​റ​യാ​നു​ള്ള​തെ​ന്നും എം ​എ ബേ​ബി പ​റ​ഞ്ഞു. എ​സ്ഡി​പി​ഐ പി​ന്തു​ണ​യ്ക്കും എ​ന്ന് പ​റ​യു​ന്ന​ത് അ​വ​രു​ടെ അ​നു​ഭ​വ​ത്തി​ൽ നി​ന്നു​ള്ള പ്ര​തി​ക​ര​ണ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ർ​ഗീ​യ ശ​ക്തി​ക​ളോ​ട് സി​പി​എം ച​ർ​ച്ച ന​ട​ത്താ​റി​ല്ല. എ​സ്ഡി​പി​ഐ അ​വ​രു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ട്ടെ. പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ൽ പോ​ളിം​ഗ് ബൂ​ത്തി​ൽ പോ​യി വോ​ട്ട് ചെ​യ്യ​രു​തെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല​ല്ലോ എ​ന്നും എം. ​എ ബേ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment