അ​മേ​രി​ക്ക–​പാ​കി​സ്ഥാ​ൻ യു​ദ്ധ​ത്തി​ൽ ഇ​ന്ത്യ പാ​കി​സ്ഥാ​നൊ​പ്പം നി​ൽ​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​വ് മ​ദ​ൻ റാ​ത്തോ​ഡ്

ജ​യ്പു​ർ: അ​മേ​രി​ക്ക​യും പാ​കി​സ്ഥാ​നും ത​മ്മി​ൽ യു​ദ്ധ​മു​ണ്ടാ​യാ​ൽ അ​യ​ൽ​രാ​ജ്യ​മെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ പാ​കി​സ്താ​നൊ​പ്പം നി​ൽ​ക്കു​മെ​ന്ന് രാ​ജ​സ്ഥാ​ൻ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ മ​ദ​ൻ റാ​ത്തോ​ഡ്. ജ​യ്പു​രി​ൽ ന​ട​ന്ന പൊ​തു​പ​രി​പാ​ടി​ക്കി​ടെ ന​ട​ത്തി​യ പ്ര​സ്താ​വ​ന ഇ​പ്പോ​ൾ രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​ന് വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

അ​മേ​രി​ക്ക​യും പാ​കി​സ്താ​നും ത​മ്മി​ൽ യു​ദ്ധ​മു​ണ്ടാ​യാ​ൽ പാ​കി​സ്താ​ൻ ഇ​ന്ത്യ​യു​ടെ അ​യ​ൽ​രാ​ജ്യ​മാ​യ​തി​നാ​ൽ അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്നും, എ​ന്നാ​ൽ ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും ത​മ്മി​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ഇ​ന്ത്യ​യ്ക്കൊ​പ്പ​മാ​യി​രി​ക്കും നി​ല​പാ​ടെ​ന്നും റാ​ത്തോ​ഡ് പ​റ​ഞ്ഞി​രു​ന്നു.

പ്ര​സ്താ​വ​ന പു​റ​ത്തു​വ​ന്ന​തോ​ടെ കോ​ൺ​ഗ്ര​സും ആം ​ആ​ദ്മി പാ​ർ​ട്ടി​യും ബി​ജെ​പി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. ഭ​ര​ണ​ക​ക്ഷി നേ​താ​വി​ന്‍റെ പ​രാ​മ​ർ​ശം വ​ലി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്ന​ത്.

അ​തേ​സ​മ​യം, ത​ന്‍റെ വാ​ക്കു​ക​ൾ വ​ള​ച്ചൊ​ടി​ച്ച​താ​ണെ​ന്ന് വി​ശ​ദീ​ക​രി​ച്ച് റാ​ത്തോ​ഡ് രം​ഗ​ത്തെ​ത്തി. ക്രി​ക്ക​റ്റ് മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Related posts

Leave a Comment