ന്യൂഡൽഹി: ഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്ഹി കൊണാട്ട് പ്ലേസിലെ സെന്ട്രല് പാര്ക്കില് സിജെപി ആഹ്വാനം ചെയ്ത തിരംഗ യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കണ്വീനര് അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുത്ത് ഡല്ഹി പൊലിസ്.
ഡൽഹി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ദേശീയ പതാകയേന്തി പ്രതിഷേധ പ്രകടനം നടത്താൻ മിനിറ്റുകൾ മാത്രം ശേഷിക്കെയാണ് സ്വന്തം വസതിയിൽ നിന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ഒരു ആഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ദീപ്കയെ പൊലിസ് കസ്റ്റഡിയിലെടുക്കുന്നത്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് അട്ടിമറി ആരോപിച്ചുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സമരം പ്രഖ്യാപിച്ച ദീപ്കയെ, മുംബൈയിൽ നിന്ന് വിമാനമിറങ്ങിയ ഉടൻ മുൻപും ഡൽഹി പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ സിജെപി നേതാക്കളെ തിഹാർ ജയിലിലടച്ചതിൽ പ്രതിഷേധിച്ചാണ് ദീപ്കെ ഒക്ടോബർ 16-ന് ദേശീയ പതാക ഉയർത്തി പ്രകടനം നടത്താൻ ആഹ്വാനം ചെയ്തത്. പ്രതിഷേധത്തിന് തൊട്ടുമുമ്പ് പൊലിസ് നിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തെ ഒടുവിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
