ക​ന​ത്ത സു​ര​ക്ഷ​യി​ൽ മ​അ​ദ​നി ത​ല​ശേ​രി​യി​ൽ; ജി​എ​സ്ടി അ​ട​ച്ച് മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത ആ​ദ്യ​ത്തെ പി​താ​വ് താ​നെ​ന്ന് മ​അ​ദ​നി

ത​ല​ശേ​രി: മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പി​ഡി​പി നേ​താ​വ് അ​ബ്ദു​ൾ​നാ​സ​ർ മ​അ​ദ​നി ക​ന​ത്ത സു​ര​ക്ഷ​യി​ൽ ത​ല​ശേ​രി​യി​ലെ​ത്തി. ഇ​ന്നു രാ​വി​ലെ 7.30ഓ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ മ​അ​ദ​നി​യെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. ക​ർ​ണാ​ട​ക പോ​ലീ​സി​ലെ 17 അം​ഗ സം​ഘ​മാ​ണ് മ​അ​ദ​നി​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​ത്.

മ​അ​ദ​നി​യു​ടെ സ​മീ​പ​ത്തേ​ക്ക് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ പോ​ലും ക​ട​ത്തി​വി​ടാ​ത്ത രീ​തി​യി​ലാ​ണ് സു​ര​ക്ഷ. കൂ​ടാ​തെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും വി​വാ​ഹം ന​ട​ക്കു​ന്ന ടൗ​ൺ ഹാ​ളി​ലും ത​ല​ശേ​രി ഡി​വൈ​എ​സ്പി പ്രി​ൻ​സ് എ​ബ്ര​ഹാ​മി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ മൂ​ന്ന് സി​ഐ മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ണ്ട്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ മ​അ​ദ​നി​യെ പി​ഡി​പി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പൂ​ന്തു​റ സി​റാ​ജ്, പി​ഡി​പി നേ​താ​ക്ക​ളാ​യ സു​ബൈ​ർ സ​ബാ​ഹി, നി​സാ​ർ മേ​ത്ത​ർ, കെ.​ഇ. അ​ബ്ദു​ള്ള, ഇ​ബ്രാ​ഹിം തി​രൂ​ര​ങ്ങാ​ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.

ഉ​ച്ച​യ്ക്ക് 12 ഓ​ടെ വി​വാ​ഹ ച​ട​ങ്ങി​നാ​യി ടൗ​ൺ ഹാ​ളി​ലെ​ത്തി​യ മ​അ​ദ​നി ച​ട​ങ്ങി​നു മു​ന്പ് പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രോ​ട് സം​സാ​രി​ക്കു​ക​യും ചെ​യ്തു. നീ​തി​യു​ടെ​യും മ​നു​ഷ്യ​ത്വ​ത്തി​ന്‍റേ​യും പ്ര​കാ​ശം പ്ര​തീ​ക്ഷി​ക്കേ​ണ്ട കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് പ​ല​പ്പോ​ഴും വെ​ളി​ച്ച​ത്തി​നു പ​ക​രം ക​രി​ന്തി​രി ക​ത്തു​ന്ന​താ​ണ് ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് അ​ബ്ദു​ൾ​നാ​സ​ർ മ​അ​ദ​നി പ​റ​ഞ്ഞു. പ്ര​കാ​ശ പൂ​രി​ത​മാ​യി സു​പ്രീം കോ​ട​തി ഇ​ട​പെ​ട്ട​തു കൊ​ണ്ടു​മാ​ത്ര​മാ​ണ് ത​നി​ക്ക് മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ച​ത്. ഇ​തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​ർ, പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ, മ​ത​സാ​മൂ​ഹി​ക​സം​ഘ​ട​നാ നേ​താ​ക്ക​ൾ, പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ കൂ​ടെ​നി​ന്ന ജ​ന​ങ്ങ​ൾ എ​ന്നി​വ​രോ​ട് ന​ന്ദി പ​റ​യു​ന്നു​വെ​ന്ന് പ​റ​ഞ്ഞ മ​അ​ദ​നി ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ജി​എ​സ്ടി അ​ട​ച്ച് മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത പി​താ​വ് താ​നാ​ണെ​ന്നും പ​റ​ഞ്ഞു. 12.10 ഓ​ടെ​യാ​ണ് വി​വാ​ഹ ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി​യ​ത്.

സ്വാ​മി വി​ശ്വ​ഭ​ദ്രാ​ന​ന്ദ ശ​ക്തി ബോ​ധി, പി​ഡി​പി സീ​നി​യ​ർ വൈ​സ് ചെ​യ​ർ​മാ​ൻ സ്വാ​മി വ​ർ​ക്ക​ല രാ​ജ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ മൈ​ല​ക്കാ​ട് ഷാ, ​മു​ഹ​മ്മ​ദ് റ​ജീ​ബ്, സം​സ്ഥാ​ന ഹ​ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി, എ​സ് വൈ ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യി, പി ​ടി എ ​റ​ഹിം എം ​എ​ൽ എ, ​മു​ൻ മ​ന്ത്രി നീ​ല​ലോ​ഹി​ത​ദാ​സ് നാ​ടാ​ർ, സ​മ​സ്ത സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി​ഫ്രി ത​ങ്ങ​ൾ, ഇ.​പി. ജ​യ​രാ​ജ​ൻ എം​എ​ൽ​എ, സി​പി​എം ജി​ല്ലാ സെ​ക്ര‌​ട്ട​റി പി. ​ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

മ​അ​ദ​നി​യു​ടെ മ​ക​ൻ ഉ​മ്മ​ർ മു​ഖ്താ​റാ​ണു വി​വാ​ഹി​ത​നാ​കു​ന്ന​ത്. പി​ഡി​പി പ്ര​വാ​സി സം​ഘ​ട​ന​യു​ടെ അ​ബു​ദാ​ബി ശാ​ഖാ പ്ര​സി​ഡ​ന്‍റും അ​വി​ടെ സ്കൂ​ളി​ൽ അ​സി. മാ​നേ​ജ​രു​മാ​യ അ​ഴി​യൂ​രി​ലെ ഇ​ല്യാ​സ് പു​ത്ത​ൻ​പു​ര​യി​ലി​ന്‍റെ മ​ക​ൾ നി​ഹ​മ​ത്ത് ഫെ​ബി​ൻ ആ​ണു വ​ധു.

Related posts