കുട്ടനാട് മേഖലയിലെ കാർഷിക കടങ്ങൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം; മേഖലയിലെ ജനങ്ങൾക്ക് വൈദ്യുതി, വാട്ടർ കണക്ഷൻ ബില്ലുകൾ അടയ്ക്കുന്നതിന് സമയം അനുവദിച്ച് മന്ത്രിസഭായോഗം

തിരുവനന്തപുരം: കനത്ത മഴ ദുരിതം വിതച്ച കുട്ടനാട് മേഖലയിലെ കർഷകരുടെ കാർഷിക കടങ്ങൾക്ക് സർക്കാർ ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇതിനായി സംസ്ഥാന-ജില്ലാ തല ബാങ്കേഴ്സ് സമിതി ധനവകുപ്പ് വിളിച്ചുചേർത്ത് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഴ കനത്ത നാശം വിതച്ച കുട്ടനാട് മേഖലയിലെ നടപടികൾ ഏകോപിപ്പിക്കാൻ ആലപ്പുഴ ജില്ലാ കളക്ടറെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. മഴയിൽ തകർന്ന പാലങ്ങളും റോഡുകളും ഉടനടി നവീകരിക്കും. കുട്ടനാട് മേഖലയിലെ ജനങ്ങൾക്ക് വൈദ്യുതി, വാട്ടർ കണക്ഷൻ ബില്ലുകൾ അടയ്ക്കുന്നതിന് അടുത്ത ജനുവരി വരെ സമയം അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Related posts