കാ​ള്‍​സ​നെ വീ​ഴ്ത്തി അ​ര്‍​ജു​ന്‍

ജൊ​ഹ​ന്നാ​സ്ബ​ര്‍​ഗ്: ഫ്രീ ​സ്റ്റൈ​ല്‍ ചെ​സ് ഗ്രാ​ന്‍​ഡ്‌​സ്‌​ലാം ഫൈ​ന​ല്‍​സി​ല്‍ നോ​ര്‍​വെ​യു​ടെ സൂ​പ്പ​ര്‍ താ​രം മാ​ഗ്ന​സ് കാ​ള്‍​സ​നെ വീ​ഴ്ത്തി ഇ​ന്ത്യ​യു​ടെ അ​ര്‍​ജു​ന്‍ എ​റി​ഗ​യ്‌​സി. കാ​ൾ​സ​നെ അ​ട്ടി​മ​റി​ച്ച​തോ​ടെ ലീ​ഗ് റൗ​ണ്ടി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്യാ​നും അ​ര്‍​ജു​നു സാ​ധി​ച്ചു.

ഉ​സ്ബ​ക്കി​സ്ഥാ​ന്‍റെ 20കാ​ര​ന്‍ ജാ​വോ​ഖി​ര്‍ സി​ന്‍​ഡ​റോ​വാ​ണ് 5.5 പോ​യി​ന്‍റു​മാ​യി ലീ​ഗ് റൗ​ണ്ടി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത​ത്. ഗോ​വ​യി​ല്‍ സ​മാ​പി​ച്ച 2025 ഫി​ഡെ ലോ​ക​ക​പ്പി​ല്‍ ജേ​താ​വാ​യി ച​രി​ത്രം കു​റി​ച്ച താ​ര​മാ​ണ് ജാ​വോ​ഖി​ര്‍.

ഫി​ഡെ ലോ​ക​ക​പ്പ് കി​രീ​ട​ത്തി​ലെ​ത്തു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡ് 19 വ​യ​സും 11 മാ​സ​വും 18 ദി​ന​വും പ്രാ​യ​മു​ള്ള ജാ​വോ​ഖി​ര്‍ കു​റി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​യു​ടെ ലെ​വോ​ണ്‍ അ​രോ​ണി​യ​നാ​ണ് (5 പോ​യി​ന്‍റ്) ര​ണ്ടാം സ്ഥാ​നം. 4.5 പോ​യി​ന്‍റു​മാ​യാ​ണ് അ​ര്‍​ജു​ന്‍ മൂ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത​ത്.

Related posts

Leave a Comment