ഉറപ്പിച്ചു, യുപിയിൽ മഹാസഖ്യം! മായാവതി, അഖിലേഷ്, അജിത്‌സിംഗ് കൈ കോർത്തു ; ബിജെപിയെ തുരത്താൻ എന്തു വിട്ടുവീഴ്ചയ്ക്കും തയാറായി കോൺഗ്രസ്

ലക്‌​നോ: ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ല്‍​നി​ന്നു മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന കോ​ണ്‍​ഗ്ര​സി​ന് ആ​ശ്വാ​സ​മാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മാ​യാ​വ​തി​യും അ​ഖി​ലേ​ഷും അ​ജി​ത് സിം​ഗും രാ​ഹു​ല്‍ ഗാ​ന്ധി​യു​മൊ​ക്കെ സ​ഖ്യ​മാ​യി മ​ത്സ​രി​ക്കാ​ന്‍ ധാ​ര​ണ​യാ​യ​താ​യി സൂ​ച​ന.

യു​പി​യി​ലെ മു​ഴു​വ​ന്‍ ലോ​ക്‌​സ​ഭാ​സീ​റ്റും സ്വ​ന്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ഖി​ലേ​ഷി​ന്‍റെ സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി​യും ദ​ളി​ത് വോ​ട്ടു​ബാ​ങ്കാ​യ മാ​യാ​വ​തി​യു​ടെ ബി​എ​സ്പി​യും അ​ജി​ത് സിം​ഗി​ന്‍റെ ആ​ര്‍​എ​ല്‍​ഡി​യും കോ​ണ്‍​ഗ്ര​സി​നൊ​പ്പം ചേ​ര്‍​ന്നു മ​ത്സ​രി​ക്കു​ന്ന​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഈ ​പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി​രു​ന്നു.

യു​പി​യി​ല്‍ ആ​കെ​യു​ള്ള 80 സീ​റ്റു​ക​ള്‍ പാ​ര്‍​ട്ടി​യു​ടെ ശ​ക്തി​യ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ഭ​ജി​ച്ചു മ​ത്സ​രി​ക്കാ​നാ​ണ് ധാ​ര​ണ. സ​ഖ്യ​ത്തി​നൊ​പ്പം എ​ന്‍​സി​പി​യും ചേ​രും. എ​ന്‍​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​റാ​ണ് സ​ഖ്യ​ത്തി​നു​ള്ള ച​ര​ടു​വ​ലി​ക്കു​ന്ന​ത്. ലോ​ക്‌​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഫു​ല്‍​പു​ര്‍, ഖോ​ര​ക്പു​ര്‍, കൈ​രാ​ന, നൂ​ര്‍​പു​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സ​ഖ്യ​ത്തി​നാ​യി​രു​ന്നു വി​ജ​യം.

അ​തേ​സ​മ​യം, യു​പി​യി​ല്‍ കോ​ണ്‍​ഗ്ര​സി​നു വ​ലി​യ വി​ട്ടു​വീ​ഴ്ച ചെ​യ്യേ​ണ്ടി വ​രു​മെ​ന്നാ​ണ് സൂ​ച​ന. 80 സീ​റ്റു​ക​ളി​ല്‍ എ​ട്ടു സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സി​നു ന​ല്‍​കാ​നാ​യു​ള്ള തീ​രു​മാ​നം. സ​മ്മ​ര്‍​ദം കൂ​ടി​യാ​ല്‍ 10 സീ​റ്റു​വ​രെ ന​ല്‍​കും. 35 സീ​റ്റി​ല്‍ ബി​എ​സ്പി​യും 32 സീ​റ്റി​ല്‍ എ​സി​പി​യും മൂ​ന്നു സീ​റ്റി​ല്‍ ആ​ര്‍​എ​ല്‍​ഡി​യും മ​ത്സ​രി​ക്കും.

മ​ഹാ​സ​ഖ്യം യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ ക​ഴി​ഞ്ഞ​ത​വ​ണ ഏ​റ്റ​വും കൂ​ടു​ത​ല്‍ സീ​റ്റ് ല​ഭി​ച്ച ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബി​ജെ​പി​ക്ക് ക​ന​ത്ത വെ​ല്ലു​വി​ളി അ​തി​ജീ​വി​ക്കേ​ണ്ടി വ​രും. അ​തി​നി​ടെ, ഉ​ട​ന്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശ് രാ​ജ​സ്ഥാ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ബി​എ​സ്പി​യും കോ​ണ്‍​ഗ്ര​സി​നോ​ട് സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 230 സീ​റ്റു​ക​ളു​ള്ള മ​ധ്യ​പ്ര​ദേ​ശി​ല്‍ 50 സീ​റ്റു​ക​ള്‍ ത​ങ്ങ​ള്‍​ക്കു വേ​ണ​മെ​ന്നാ​ണ് മാ​യാ​വ​തി​യു​ടെ ആ​വ​ശ്യം.

എ​ന്നാ​ല്‍, 22 സീ​റ്റു​ക​ള്‍ ന​ല്കാ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ വാ​ഗ്ദാ​നം. ജാ​ര്‍​ഖ​ണ്ഡി​ലും ത​മി​ഴ്‌​നാ​ട്ടി​ലും ബി​ഹാ​റി​ലും സ​ഖ്യം സം​ബ​ന്ധി​ച്ച ഏ​ക​ദേ​ശ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. മ​ഹാ​രാ​ഷ്്ട്ര​യി​ല്‍ എ​ന്‍​സി​പി​യു​മാ​യി ചേ​ര്‍​ന്നു മ​ത്സ​രി​ക്കു​ന്ന കോ​ണ്‍​ഗ്ര​സി​ന് കാ​ര്യ​ങ്ങ​ള്‍ എ​ത്ര​ത്തോ​ളം സു​ഗ​മ​മാ​യി​രി​ക്കു​മെ​ന്ന​റി​യി​ല്ല. ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ല്‍​നി​ന്ന​ക​റ്റാ​ന്‍ ആ​ര്‍​ക്കു വേ​ണ​മെ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു വ​രാ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്താ​യാ​ലും എ​ന്തു വി​ട്ടു വീ​ഴ്ച​യ്ക്കും ത​യാ​റാ​ണെ​ന്ന സൂ​ച​ന​യാ​ണ് കോ​ണ്‍​ഗ്ര​സ് ന​ല്‍​കു​ന്ന​ത്.

Related posts