മഹാരാഷ്ട്രയിലെ ആശുപത്രികളിലെ കൂട്ടമരണം; ചികിത്സാ അസൗകര്യങ്ങൾക്കെതിരെ മരിച്ചവരുടെ കുടുംബം

മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദേ​ഡി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന് ദി​വ​സ​ത്തി​ൽ മ​രി​ച്ച​ത് 31പേ​ർ. ഇ​തി​ൽ 16 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഈ ​മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രെ ര​ക്ഷി​ക്കാ​ൻ എ​ല്ലാ ശ്ര​മ​ങ്ങ​ളും ചെ​യ്തെ​ങ്കി​ലും അ​വ​യെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ടു. ചി​ല​ർ നൂ​റു​ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ചാ​ണ് ചി​കി​ത്സ തേ​ടി എ​ത്തി​ത്. ചി​കി​ത്സാ ചെ​ല​വു​ക​ൾ​ക്കാ​യി ആ​ഭ​ര​ണ​ങ്ങ​ൾ വരെ പണയം വച്ചവരുണ്ട്. 

ന​ന്ദേ​ഡ് ജി​ല്ല​യി​ൽ നി​ന്നു​ള്ള ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി​യാ​യ അ​ഞ്ജ​ലി​യെ ശ​നി​യാ​ഴ്ച ഡോ.​ശ​ങ്ക​ർ​റാ​വു ച​വാ​ൻ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരുന്നു. മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം യു​വ​തി ആ​രോ​ഗ്യ​വാ​നാ​യ ആ​ൺ​കു​ഞ്ഞി​നെ പ്ര​സ​വി​ച്ചു. എ​ന്നാ​ൽ കു​ഞ്ഞ് മ​രി​ച്ചു​വെ​ന്നും യു​വ​തി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നു​മു​ള്ള വാ​ർ​ത്ത​യാ​ണ് പിന്നീട് കു​ടും​ബം കേ​ൾ​ക്കു​ന്ന​ത്. 

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മ​ര​ണ​കാ​ര​ണം പ​റ​ഞ്ഞ​ത്  ര​ക്തം ന​ഷ്ട​പ്പെ​ട്ടന്നാണ്. എ​ന്നാ​ൽ ആ​വ​ശ്യ​ത്തി​ന് വേ​ണ്ട ര​ക്തം ഏ​ർ​പ്പാ​ട് ചെ​യ്തി​രു​ന്നെ​ന്നും  ഇ​വി​ടെ ശ​രി​യാ​യ ഡോ​ക്ട​ർ​മാ​രി​ല്ലെ​ന്നും യു​വ​തി​യു​ടെ കു​ടും​ബം പ​റ​ഞ്ഞു. ​അ​ഞ്ജ​ലി​യു​ടെ ചി​കി​ത്സ​യ്ക്കാ​യി കു​ടും​ബം പ​ലി​ശ​യ്ക്ക് പ​ണം ക​ടം വാ​ങ്ങി​യാണ് ആശുപത്രിയിലെത്തിയത്.

45,000 രൂ​പ​യാ​ണ് ചി​കി​ത്സ​യ്ക്കാ​യ് ചെ​ല​വ​ഴി​ച്ച​ത്. അ​തോ​ടൊ​പ്പം യു​വ​തി​യു​ടെ അ​മ്മ​യുടെ സ്വ​ർ​ണ്ണ ക​മ്മ​ലു​ക​ളും വി​റ്റെ​ന്ന് കു​ടും​ബം കൂ​ട്ടി​ച്ചേ​ർ​ത്തു.  എ​ന്നാ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഡോ​ക്ട​ർ​മാ​രു​ടെ​യോ മ​രു​ന്നു​ക​ളു​ടെ​യോ ക്ഷാ​മ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​നോ​ട് കു​ടും​ബം ശ​ക്ത​മാ​യ് എ​തി​ർ​ത്തു.

ആ​ശു​പ​ത്രി​യി​ൽ മ​രു​ന്നു​ക​ളൊ​ന്നു​മി​ല്ല, എ​ല്ലാം പു​റ​ത്തു നി​ന്നാ​ണ് വാ​ങ്ങി​യ​ത്. ടെ​സ്റ്റു​ക​ളൊ​ക്കെ സ്വ​കാ​ര്യ ലാ​ബി​ലാ​ണ് ചെ​യ്ത​ത്. അ​ഞ്ജ​ലി​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച ര​ക്തം മ​റ്റ് രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ച്ച​താ​യും കു​ടും​ബം ആ​രോ​പി​ച്ചു. നാ​ന്ദേ​ഡ് ആ​ശു​പ​ത്രി​യി​ലെ മ​ര​ണ​നി​ര​ക്ക് കു​തി​ച്ചു​യ​രു​ന്ന​ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും ശു​ചി​ത്വ​ത്തി​ന്‍റെ​യും അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കാ​ന്‍റീ​നി​ന് സ​മീ​പം പ​ന്നി​ക​ൾ അ​ല​ഞ്ഞു​തി​രി​യു​ന്ന​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. ​തു​ട​ർ​ച്ച​യാ​യ മ​ര​ണ​ങ്ങ​ൾ വാ​ർ​ത്ത​യാ​യ​തോ​ടെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ ആ​ശു​പ​ത്രി​ക്ക് വേ​ണ്ടി നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്.

ന​ന്ദേ​ഡ് ആ​ശു​പ​ത്രി​യി​ൽ മ​രു​ന്നു​ക​ളു​ടെ​യും ഡോ​ക്ട​ർ​മാ​രു​ടെ​യും ക്ഷാ​മ​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ. മ​ര​ണ​ത്തെ  സ​ർ​ക്കാ​ർ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ക​ണ്ട​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ഏ​ക​നാ​ഥ് ഷി​ൻ​ഡെ ഇ​ന്ന​ലെ പ​റ​ഞ്ഞു. എ​ന്നാ​ൽ മ​രു​ന്നു​ക​ളു​ടെ ക്ഷാ​മം നി​ഷേ​ധി​ച്ചു.

ന​ദേ​ഡി​നു പി​ന്നാ​ലെ മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​റ്റൊ​രു ആ​ശി​പ​ത്രി​യി​ൽ കൂ​ടി കൂ​ട്ട​മ​ര​ണം സം​ഭ​വി​ച്ചു. സം​ബാ​ജി​ന​ഗ​റി​ലെ ഗാ​ട്ടി ആ​ശു​പ​ത്രി​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ പ​ത്ത് പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ൽ ര​ണ്ട് മാ​സ​ത്തി​നി​ടെ മൂ​ന്നാ​മ​ത്തെ കൂ​ട്ട​മ​ര​ണ​മാ​ണ്. മ​രി​ച്ച​വ​ർ​ക്ക് പ്ര​മേ​ഹം, ക​ര​ൾ രോ​ഗം വൃ​ക്ക​ത്ത​ക​രാ​ർ, വി​ഷ​ബാ​ധ തു​ട​ങ്ങി​യ വി​വി​ധ രോ​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. 

 

Related posts

Leave a Comment