പാൽവണ്ടി…മാഹിമദ്യം…ഓണാഘോഷം…ആഹാ ..! ചേറ്റുവയിൽ 50 ലക്ഷത്തിന്‍റെ  വി​ദേ​ശ മ​ദ്യം പിടികൂടിയത് പാൽവണ്ടിയിൽ നിന്ന്; മാഹിയിൽ നിന്ന് മദ്യം കൊണ്ടുവന്നത് ഓണാഘോഷം പൊടിപൊടിക്കാൻ

സ്വ​ന്തം ലേ​ഖ​ക​ൻ
ചേ​റ്റു​വ: അ​ന്പ​തു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 3600 ലി​റ്റ​ർ അ​ന​ധി​കൃ​ത വി​ദേ​ശ മ​ദ്യ​വു​മാ​യി ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം ആ​റ്റി​പ്പാ​റ ആ​റ്റി​ൻ​കു​ഴി വി​ജ​യ​മ്മ ട​വ​റി​ൽ കൃ​ഷ്ണ​പ്ര​കാ​ശ് (24), കൊ​ല്ലം ക​ല്ലു​വാ​തു​ക്ക​ൽ ന​ട​യ്ക്ക​ൽ കൗ​സ്തു​ഭം വീ​ട്ടി​ൽ സ​ജി(51) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

ഓ​ണം ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ചി​ല്ല​റ വി​ല്പ​ന​ക്കാ​യി മാ​ഹി​യി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന​താ​ണ് മ​ദ്യ​മെ​ന്ന് പി​ടി​യി​ലാ​യ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. പാ​ൽ വ​ണ്ടി​യി​ലാ​യി​രു​ന്നു ഇ​വ​ർ മ​ദ്യം ക​ട​ത്തി​യി​രു​ന്ന​ത്.

വി​വി​ധ ബ്രാ​ൻഡുക​ളി​ലു​ള്ള​താ​ണ് മ​ദ്യം. സം​സ്ഥാ​ന​ത്ത് അ​ടു​ത്തി​ടെ പോ​ലീ​സ് ന​ട​ത്തി​യ വ​ലി​യ അ​ന​ധി​കൃ​ത വി​ദേ​ശ മ​ദ്യ​വേ​ട്ട​ക​ളി​ലൊ​ന്നാ​ണ് ചേ​റ്റു​വ​യി​ലേ​ത്.

മ​ദ്യ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും ഇ​വ​ർ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​വ​രെ​ക്കു​റി​ച്ചും മ​ദ്യം വാ​ങ്ങി​വി​ൽ​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലേ​ക്കു​ള്ള മ​ദ്യ​മാ​ണ് പ്ര​തി​ക​ൾ എ​ത്തി​ച്ചി​രു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഐ​ശ്വ​ര്യ ഡോ​ണ്‍​ഗ്രെ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ​എ​സ്പി സ​ലീ​ഷ് ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ടാ​ന​പ്പ​ള്ളി ഐ​എ​സ്എ​ച്ച്ഒ സ​നീ​ഷ്, എ​സ്ഐ വി​വേ​ക് നാ​രാ​യ​ണ​ൻ, കൊ​ടു​ങ്ങ​ല്ലൂ​ർ ക്രൈം ​സ്ക്വാ​ഡ് എ​സ്ഐ പി.​സി.​സു​നി​ൽ, എ.​എ​സ്.​ഐ​മാ​രാ​യ സി.​ആ​ർ.​പ്ര​ദീ​പ്, എ.​പി.​ഫ്രാ​ൻ​സി​സ്, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ സൂ​ര​ജ്.​വി.​ദേ​വ്, ലി​ജു ഇ​യ്യാ​നി, മി​ഥു​ൻ കൃ​ഷ്ണ, ജ്യോ​തി​ഷ് കു​മാ​ർ, സി​പി​ഒ​മാ​രാ​യ അ​രു​ണ്‍ നാ​ഥ്, നി​ഷാ​ന്ത്, ഷി​ജി​ത്ത്, അ​ഖി​ലേ​ഷ്, അ​നു​രാ​ജ്, എ​ന്നി​വ​ർ ചേ​ർ​ന്ന പോ​ലീ​സ് സം​ഘ​വും തൃ​ശൂ​ർ റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്നാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്.പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു.

Related posts

Leave a Comment