വാക്‌സിനെടുക്കുമ്പോള്‍ ഇത്രയും കൂളായി ഇരിക്കാന്‍ പറ്റുമോ ! ഡോക്ടറുടെ കൃത്രിമക്കൈ കയ്യോടെ പിടിച്ച് നഴ്‌സ്…

കോവിഡിനെ ചെറുക്കാന്‍ ഉള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്‌സിന്‍ ആണെന്നിരിക്കേ പല കാരണങ്ങള്‍ കൊണ്ടും വാക്‌സിനെടുക്കാന്‍ തയ്യാറാകാത്ത ഒരു കൂട്ടം ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്.

ഇത്തരത്തില്‍ വാക്‌സിനേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ പല തന്ത്രങ്ങളും പയറ്റുന്നവരുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ വൈറലാവുന്നത്.

ഇറ്റലിയിലെ ബിയെല്ലയിലെ ആശുപത്രിയില്‍ നഴ്സായ ഫിലിപ പതിവുപോലെ സിറിഞ്ചില്‍ കോവിഡ് വാക്സീന്‍ നിറച്ചു.

കുത്തിവയ്പ്പെടുക്കാന്‍ എത്തിയ റുസ്സോയുടെ ഉടുപ്പിന്റെ കൈ ചുരുട്ടി മുകളിലേക്ക് വച്ചതും അവര്‍ ഒന്നമ്പരന്നു. കയ്യിലെ ചര്‍മം തണുത്തു റബര്‍ പോലെ. നന്നേ വിളറിയ നിറവും.

ഫിലിപ കണ്ണുരുട്ടിയൊന്നു നോക്കിയപ്പോര്‍ റുസ്സോ തിരിച്ചു കണ്ണടച്ചുകാട്ടി. ‘ പൊന്നു സഹോദരീ, ഇതാരോടും പറയല്ലേ, യഥാര്‍ഥ കൈ ഇതിന്റെ അടിയിലാണ്.

ഈ കാണുന്ന സിലിക്കണ്‍ പ്രോസ്തെറ്റിക്കില്‍ കുത്തിവച്ച് എന്നെ ഒരു വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹനാക്കിയാലും’ എന്നു കെഞ്ചിപ്പറഞ്ഞു.

പക്ഷേ, ഫിലിപ സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ ഡെന്റിസ്റ്റ് കൂടിയായ റുസ്സോ (57) അറസ്റ്റിലായി. ക്രിമിനല്‍ കുറ്റം ചുമത്തിയേക്കും.

വാക്സീന്‍ വിരോധിയായതുമൂലം കുത്തിവയ്പ്പെടുക്കാതിരുന്ന ഇദ്ദേഹത്തെ നേരത്തെ ജോലിയില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.

ഇറ്റലിയിലെ റസ്റ്ററന്റിലും തിയറ്ററിലുമെല്ലാം പ്രവേശനത്തിന് വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും കൂടി ചെയ്തതോടെയാണ് റുസ്സോ അറ്റകൈ പ്രയോഗമെന്ന നിലയില്‍ ഈ വിദ്യ പയറ്റിയത്.

Related posts

Leave a Comment