അത്തരം വേഷങ്ങൾ ചെയ്യില്ല; ഫിനിക്സ് താരം നിൽജയുടെ വിശേഷങ്ങൾ

ഒ​രി​ക്ക​ല്‍ മി​ഥു​ന്‍ മാ​നു​വ​ല്‍ തോ​മ​സി​നോ​ടു ചാ​ന്‍​സ് ചോ​ദി​ച്ച പെ​ണ്‍​കു​ട്ടി​ക്കു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം മി​ഥു​ന്‍ തി​ര​ക്ക​ഥ​യെ​ഴു​തി​യ സി​നി​മ​യി​ല്‍ നി​ര്‍​ണാ​യ​ക വേ​ഷം. ആ ​സി​നി​മ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ള്‍ ക​ണ്ട്, പെ​ണ്‍​കു​ട്ടി​ക്കു ഫോ​ണി​ല്‍ മി​ഥു​ന്‍റെ അ​ഭി​ന​ന്ദ​നം. സി​നി​മാ ​സീ​നു​ക​ള്‍ പോ​ലെ കൗ​തു​ക​ച്ച​ന്ത​മു​ള്ള ചി​ല കാ​ഴ്ച​ക​ള്‍.

മി​ഥു​ന്‍റെ അ​സോ​സി​യേ​റ്റ് വി​ഷ്ണു ഭ​ര​ത​ന്‍ സം​വി​ധാ​നം ചെ​യ്ത ഫീ​നി​ക്‌​സാ​ണ് ആ ​സി​നി​മ. ക​പ്പേ​ള, സൗ​ദി വെ​ള്ള​യ്ക്ക എ​ന്നി​വ​യി​ലൂ​ടെ ഹി​റ്റാ​യ ക​ണ്ണൂ​രി​ന്‍റെ യു​വ​താ​രം നി​ല്‍​ജ​യാ​ണ് സ​ന്തോ​ഷ​വ​തി​യാ​യ ആ ​പെ​ണ്‍​കു​ട്ടി. ഹൊ​റ​ര്‍ ഡാ​ര്‍​ക് മി​സ്റ്റ​റി ത്രി​ല്ല​ര്‍ ഫീ​നി​ക്‌​സി​ല്‍ അ​ജു വ​ര്‍​ഗീ​സി​ന്‍റെ ഭാ​ര്യ​വേ​ഷം. ഡോ​ണ്‍ പാ​ല​ത്ത​റ സി​നി​മ ഫാ​മി​ലി​യി​ല്‍ വി​ന​യ്‌​ഫോ​ര്‍​ട്ടി​ന്‍റെ നാ​യി​ക. പു​തു വേ​ഷ​പ്പ​ക​ര്‍​ച്ച​ക​ളെ​ക്കു​റി​ച്ചു നി​ല്‍​ജ സം​സാ​രി​ക്കു​ന്നു.

ച​ല​ഞ്ചാ​യി ഡെ​യ്‌​സി

പ​ല​രി​ലേ​ക്കും പോ​യി അ​വ​സാ​ന​നി​മി​ഷം എ​ന്നി​ലേ​ക്ക് എ​ത്തി​യ​താ​ണ് ഫീ​നി​ക്‌​സി​ലെ ഡെ​യ്‌​സി. അ​ജു​വി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ ജോ​ണി​ന്‍റെ ഭാ​ര്യ. ക​പ്പേ​ള​യി​ലെ ല​ക്ഷ്മി, മ​ല​യ​ന്‍​കു​ഞ്ഞി​ലെ ഷൈ​നി, സൗ​ദി വെ​ള്ള​ക്ക​യി​ലെ അ​നു​മോ​ള്‍… മു​മ്പു ചെ​യ്ത​വ​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത വേ​ഷം.

തൊ​ണ്ണൂ​റു​ക​ളി​ലെ വീ​ട്ട​മ്മ​യു​ടേ​താ​യ ആ​കു​ല​ത​ക​ളും ചി​ന്ത​ക​ളും വൈ​കാ​രി​ക ഭാ​വ​ങ്ങ​ളു​മൊ​ക്കെ​യു​ള്ള ക​ഥാ​പാ​ത്രം. ഭാ​ര്യ​യാ​യ, മൂ​ന്നു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ, 35നു ​മേ​ല്‍ പ്രാ​യ​മു​ള്ള, കു​ടും​ബം നോ​ക്കി​ന​ട​ത്തു​ന്ന, പ​ക്വ​ത​യാ​ര്‍​ന്ന ഒ​രു ക​ഥാ​പാ​ത്രം മു​മ്പു ഞാ​ന്‍ ചെ​യ്തി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ച​ല​ഞ്ചാ​യി​രു​ന്നു ഡെ​യ്‌​സി.

നി​ല്‍​ജ​യി​ല്ല, ഡെ​യ്‌​സി​യാ​ണ്

ഏ​റെ സം​സാ​രി​ക്കു​ന്ന, ആ​ക്ടീ​വാ​യ ഒ​രാ​ളാ​ണു ഞാ​ന്‍. പ​ക്ഷേ, എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഏ​റെ മി​ത​ത്വം പാ​ലി​ക്കു​ന്ന, ഒ​തു​ക്ക​മു​ള്ള, ഭ​ര്‍​ത്താ​വി​നോ​ടു ബ​ഹു​മാ​ന​ത്തോ​ടെ പെ​രു​മാ​റു​ന്ന തൊ​ണ്ണൂ​റു​ക​ളി​ലെ വീ​ട്ട​മ്മ​യാ​ണു ഡെ​യ്‌​സി. പു​റ​ത്തു​ പോ​കു​മ്പോ​ള്‍ സാ​രി​യും വീ​ട്ടി​ല്‍ നൈ​റ്റി​യു​മാ​ണ​ല്ലോ അ​ന്നു വീ​ട്ട​മ്മ​മാ​രു​ടെ വേ​ഷം.

അ​ത്ത​രം വേ​ഷ​ങ്ങ​ളും മു​ടി​ക്കെ​ട്ടും ആ ​ലു​ക്കും അ​ടു​ക്ക​ള​പ്പ​ണി​ക​ളും എ​നി​ക്കു പ​രി​ചി​ത​മാ​യി​രു​ന്നി​ല്ല. പി​ന്നെ, അ​ത്ര​യും മു​തി​ര്‍​ന്ന ആ​ളാ​യി വേ​ഷ​മി​ടു​മ്പോ​ള്‍ അ​തി​ന്‍റേ​താ​യ പ​ക്വ​ത​യും ശ​രീ​ര​ഭാ​ഷ​യും പ്ര​ക​ടി​പ്പി​ക്ക​ണം. ഇ​തി​ല്‍ നി​ല്‍​ജ​യി​ല്ല, ഡെ​യ്‌​സി​യാ​ണ്.

മി​ഥു​ന്‍ മാ​നു​വ​ല്‍ തോ​മ​സ്

ഈ ​സി​നി​മ​യി​ല്‍ ഏ​റ്റ​വു​മാ​ക​ര്‍​ഷി​ച്ച​ത് മി​ഥു​ന്‍ മാ​നു​വ​ല്‍ തോ​മ​സ് എ​ന്ന പേ​രു​ത​ന്നെ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ​തു വ​ലി​യ കാ​ര്യം. ഗ​രു​ഡ​ന്‍ സി​നി​മ​യി​ലെ​ന്ന​പോ​ലെ ഇ​തി​ലും ചി​ല പു​തു​മ​ക​ൾ അ​ദ്ദേ​ഹം കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ റി​യാ​ലി​റ്റി​യും മി​സ്റ്റ​റി​യും ഒ​ന്നു​ചേ​രു​ക​യാ​ണ്.

ര​ണ്ടു കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​ണ് ക​ഥ പ​റ​യു​ന്ന​ത്. തൊ​ണ്ണൂ​റു​ക​ളി​ലും അ​തി​നു പു​റ​കി​ലേ​ക്കു​മാ​ണു ക​ഥാ​സ​ഞ്ചാ​രം. ഫാ​മി​ലി​ക്കും റൊ​മാ​ന്‍​സി​നും പ്രാ​ധാ​ന്യ​മു​ണ്ട്. ഒ​പ്പം, കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ​വ​ര്‍​ക്കും ഇ​ഷ്ട​മു​ള്ള ഹൊ​റ​റു​മു​ണ്ട്. സാം ​സി​എ​സി​ന്‍റെ മ്യൂ​സി​ക്, നി​ധീ​ഷ് കെ​ടി​ആ​റി​ന്‍റെ എ​ഡി​റ്റിം​ഗ്, ഡി​നോ​യു​ടെ വ​സ്ത്രാ​ല​ങ്കാ​രം, ആ​ല്‍​ബി​യു​ടെ ഛായാ​ഗ്ര​ഹ​ണം…​ പി​ന്നി​ല്‍ ക്വാ​ളി​റ്റി​യു​ള്ള ടീ​മു​ണ്ട്.

അ​ജു വ​ര്‍​ഗീ​സ്

അ​ജു വ​ര്‍​ഗീ​സു​മാ​യി എ​ന്‍റെ ആ​ദ്യസി​നി​മ​യാ​ണ്. കേ​ര​ള ക്രൈം ​ഫ​യ​ല്‍​സി​ലേ​തു​പോ​ലെ വേ​റൊ​രു​ ത​ര​ത്തി​ലു​ള്ള അ​ജു​വി​നെ ഇ​തി​ല്‍ കാ​ണാം. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്രം വ​ക്കീ​ലാ​ണ്. അ​നൂ​പ് മേ​നോ​ന്‍, ച​ന്തു​നാ​ഥ്, ഭ​ഗ​ത് മാ​നു​വ​ല്‍ തു​ട​ങ്ങി​യ​വ​രു​മു​ണ്ട്. അ​ഞ്ജ​ലി നാ​യ​രു​ടെ മ​ക​ള്‍ ആ​വ​ണി, ജെ​സ് സ്വീജൻ, അ​ബ്രാം എ​ന്നി​വരാ​ണ് കു​ട്ടി​ത്താ​ര​ങ്ങ​ൾ. ത​ല​ശേ​രി​യി​ല്‍ ക​ട​ല്‍​ത്തീ​ര​ത്തെ ഒ​രു വീ​ട്ടി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. 21 ഗ്രാം​സി​നു ശേ​ഷം കെ. ​എ​ൻ. റി​നീ​ഷ് നി​ര്‍​മി​ച്ച ഫീ​നി​ക്‌​സ് 17നു ​റി​ലീ​സാ​കും.

ഫു​ള്‍ പേ​ടി അ​ല്ല

പേ​ടി​പ്പി​ക്കാ​ന്‍ വേ​ണ്ടി ഏ​തോ രൂ​പം വ​രു​ന്നു അ​ല്ലെ​ങ്കി​ല്‍ എ​ന്തൊ​ക്കെ​യൊ ചെ​യ്യു​ന്നു എ​ന്ന മ​ട്ടി​ല​ല്ല ഫീ​നി​ക്‌​സ്. പേ​ടി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഇ​മോ​ഷ​നു​ക​ള്‍ ഇ​തി​ലു​ണ്ട്. പ​ക്ഷേ, ആ​ദ്യാ​വ​സാ​നം പേ​ടി​പ്പി​ക്കു​ന്ന സി​നി​മ​യ​ല്ല. ഹൊ​റ​റി​ന്‍റേ​താ​യ ഒ​രു മൂ​ഡി​ല്‍ സി​നി​മ ന​മ്മ​ളെ കൊ​ണ്ടു​പോ​കും. ഇ​തി​ലെ ഹൊ​റ​ര്‍ ന​മ്മ​ള്‍ അ​നു​ഭ​വി​ച്ച​റി​യു​ക​യാ​ണ്.

ഞെ​ട്ടി​ക്കാ​ന്‍ ഫാ​മി​ലി

ഐ​എ​ഫ്എ​ഫ്‌​കെ‌ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലു​ള്ള ഫാ​മി​ലി​യി​ല്‍ വി​ന​യ് ഫോ​ര്‍​ട്ടാ​ണ് ലീ​ഡ്. എ​ന്‍റെ ക​ഥാ​പാ​ത്രം നീ​തു. ദി​വ്യ​പ്ര​ഭ​യും മാ​ത്യു തോ​മ​സും മ​റ്റു വേ​ഷ​ങ്ങ​ളി​ല്‍. ഇ​ടു​ക്കി​ലെ ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ളി​ല്‍ ന​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള ചി​ല കാ​ര്യ​ങ്ങ​ളാ​ണു പ​റ​യു​ന്ന​ത്. ഫാ​മി​ലി​യെ​ന്നു കേ​ള്‍​ക്കു​മ്പോ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ന​പ്പു​റം ചി​ല​തും സി​നി​മ​യി​ലു​ണ്ട്. ഏ​തൊ​രു മ​നു​ഷ്യ​നും പോ​സി​റ്റീ​വും നെ​ഗ​റ്റീ​വും ഉ​ണ്ടാ​കും. വി​വേ​ക​മു​പ​യോ​ഗി​ച്ച് ന​മ്മ​ള്‍ നെ​ഗ​റ്റീ​വി​നെ മാ​റ്റി​വ​യ്ക്കും.

ഇ​തി​ല്‍ വി​ന​യ് ഫോ​ർ​ട്ടി​ന്‍റെ ക​ഥാ​പാ​ത്രം സോ​ണി​യു​ടെ പോ​സി​റ്റീ​വ് സൈ​ഡി​നൊ​പ്പം മ​റ്റൊ​രു ഷേ​ഡ് കൂ​ടി കാ​ണി​ക്കു​ന്നു​ണ്ട്. സ​മൂ​ഹ​ത്തി​ല്‍ പ​ല ആ​ളു​ക​ളും പു​റ​ത്തു പ​റ​യാ​ത്ത ചി​ല കാ​ര്യ​ങ്ങ​ളാ​ണ​ത്. പ​ല കു​ടും​ബ​ങ്ങ​ളി​ലും പ​ല ബ​ന്ധു​ക്ക​ളു​ടെ ഇ​ട​യി​ലും സം​ഭ​വി​ക്കു​ന്ന​ത്. ന​മ്മ​ളി​ല്‍ ന​ടു​ക്ക​മോ വേ​ദ​ന​യോ ഉ​ള​വാ​ക്കു​ന്ന ചി​ല ഷേ​ഡ്‌​സ്.

ഐ​ഡ​ന്‍റി​റ്റി

എം​ടി ക​ഥ​ക​ളു​ടെ ആ​ന്തോ​ള​ജി സി​നി​മ​യി​ല്‍ ര​ഞ്ജി​ത്തി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ക​ഡു​ഗ​ണ്ണാ​വ​യി​ല്‍ വേ​ഷ​മു​ണ്ട്. ഫോ​റ​ന്‍​സി​ക്കി​നു​ശേ​ഷം അ​ഖി​ല്‍ പോ​ള്‍, അ​ന​സ് ഖാ​ന്‍ ടീം ​ഒ​രു​ക്കു​ന്ന ഐ​ഡ​ന്‍റി​യാ​ണ് എ​ന്‍റെ അ​ടു​ത്ത സി​നി​മ.
ഒ​ന്നും ചെ​യ്യാ​നി​ല്ലാ​തെ വെ​റു​തേ നി​ല്‍​ക്കു​ന്ന ത​രം വേ​ഷ​ങ്ങ​ള്‍ ചെ​യ്യി​ല്ല. ര​ണ്ടു സീ​നാ​ണെ​ങ്കി​ലും അ​തി​ല്‍ എ​ന്‍റേ​താ​യ ഒ​ര​ട​യാ​ളം സാ​ധ്യ​മെ​ങ്കി​ല്‍ ഞാ​ന്‍ ഹാ​പ്പി​യാ​ണ്.

ടി.​ജി. ബൈ​ജു​നാ​ഥ്

 

Related posts

Leave a Comment