ക്ര​മ​സ​മാ​ധാ​ന​ത്തി​ന് മൈ​ത്രി​ പ​ദ്ധ​തി​യു​മാ​യി പോ​ലീ​സ്; പദ്ധതിയുടെ ലക്ഷ്യത്തെക്കുറിച്ച് കൊല്ലം സിറ്റി പോലീസ് പറ‍യുന്നതിങ്ങനെ…

ക​രു​നാ​ഗ​പ്പ​ള്ളി :പോ​ലീ​സ് സ​ബ് ഡി​വി​ഷ​നി​ലെ റെ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യി ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന മൈ​ത്രി പ​ദ്ധ​തി​ക്ക് ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ​തു​ട​ക്ക​മാ​യി. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളി​ൽ പ​രി​ഹാ​രം കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൊ​ല്ലം സി​റ്റി പോ​ലീ​സാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

എ​ല്ലാ മാ​സ​ത്തി​ലെ​യും ര​ണ്ടാം ശ​നി​യാ​ഴ്ച സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ മൈ​ത്രി​യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. യോ​ഗ​ത്തി​ൽ റെ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്ക് പ്ര​ദേ​ശ​ത്തെ ക്ര​മ​സ​മാ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു​പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കാം.

പോ​ലീ​സ് ഇ​ട​പെ​ട്ട്പ​രി​ഹ​രി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ൾ​ക്ക് പ​രി​ഗ​ണ​ന ന​ൽ​കി ഉ​ട​ന​ടി പ​രി​ഹാ​രം കാ​ണു​ക​യാ​ണ് ല​ക്ഷ്യം. വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി പ​രി​ഹാ​രം തേ​ടും. യോ​ഗ​ത്തി​ൽ ഉ​യ​രു​ന്ന പ​രാ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത് വ​ഴി ക്ര​മാ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ൾ വ​ലി​യ തോ​തി​ൽ​പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ കരു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ​ബ് ഡി​വി​ഷ​നി​ലെ ആ​ദ്യ​യോ​ഗം ടൗ​ൺ​ക്ല​ബ്ബി​ൽ ചേ​ർ​ന്നു.

കൊ​ല്ലം സി​റ്റി സ്‌​പെ​ഷ്യ​ൽ ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​സ് ഷി​ഹാ​ബു​ദീ​ൻ, ക​രു​നാ​ഗ​പ്പ​ള്ളി അ​സി​സ്റ്റ​ന്റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബി ​വി​നോ​ദ്, ക​രു​നാ​ഗ​പ്പ​ള്ളി സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ഉ​മ​റു​ൽ ഫാ​റൂ​ഖ്, ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ ആ​ർ ര​വീ​ന്ദ​ൻ പി​ള്ള, ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ർ, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​ർ, വി​വി​ധ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts