സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് വാ​ഹ​ന​ങ്ങ​ൾ കാ​ത്തു​നി​ൽ​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത അ​വ​സ്ഥ! മ​ദ്യ​പാ​നി​ക​ളാ​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം

രാ​ജ​കു​മാ​രി: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​ദ്യ​പി​ച്ച് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ റോ​ഡി​ലി​റ​ങ്ങി മ​ദ്യ​പി​ച്ച് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​ത്.

സൗ​ത്ത് ടൗ​ണി​ൽ​നി​ന്ന് നോ​ർ​ത്തി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യ​രി​കി​ലാ​ണ് സ​ർ​ക്കാ​ർ മ​ദ്യ​ഷാ​പ്പു​ള്ള​ത്. ഇ​വി​ടെ​യെ​ത്തി മ​ദ്യം വാ​ങ്ങി ഉ​പ​യോ​ഗി​ച്ച​ശേ​ഷം ത​മ്മി​ൽ സം​ഘ​ട്ട​ന​വും ക​ല​ഹ​ങ്ങ​ളും സൃ​ഷ്ടി​ക്കു​ക​യാ​ണ്.

അ​വ​ധി ദി​വ​സ​ങ്ങ​ൾ ഈ ​വ​ഴി​യും ടൗ​ണും ഇ​വ​രെ​ക്കൊ​ണ്ട് നി​റ​യു​ക​യാ​ണ് . കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​നയാ​ത്രി​ക​ർ​ക്കും ത​ട​സം സൃ​ഷ്ടി​ച്ചു​ള്ള ഇ​വ​രു​ടെ പോ​രാ​ട്ട​ങ്ങ​ൾ​മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വെ​ളി​യി​ലി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്നും പ​റ​യു​ന്നു.

സൗ​ത്ത് ടൗ​ണി​ൽ​നി​ന്ന് നോ​ർ​ത്തി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്നി​ട​ത്ത് നി​ര​ന്ത​രം സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നാ​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് വാ​ഹ​ന​ങ്ങ​ൾ കാ​ത്തു​നി​ൽ​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

ടൗ​ണി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലു​മെ​ല്ലാം ഇ​രു​ന്ന് മ​ദ്യ​പി​ച്ച് കു​പ്പി​ക​ൾ ത​ല്ലി​പ്പൊ​ട്ടി​ക്കു​ക​യും ചെ​യ്യു​ന്ന​ത് മ​റ്റ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ടൗ​ണി​ൽ പാ​ർ​ക്കു​ചെ​യ്തി​രി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും മ​റ്റും ഉ​ന്തും ത​ള്ളു​മു​ണ്ടാ​ക്കി വീ​ണ് വാ​ഹ​ന​ങ്ങ​ൾ മ​റി​ച്ചി​ട്ട് നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ന്ന​തും സ്ഥി​ര​മാ​യി​രി​ക്കു​ക​യാ​ണ്.

ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment