പാലക്കാട് മോഷണത്തിന് അറസ്റ്റിലായപ്പോൾ പുറത്ത് വന്നത് പൊൻകുന്നത്തെ മാല മോഷണക്കേസ്;  ബൈക്കിലെത്തി മോഷണം നടത്തിയതിനെക്കുറിച്ച് പ്രതികൾ പറഞ്ഞതിങ്ങനെ…

പൊ​ൻ​കു​ന്നം: ബൈ​ക്കി​ലെ​ത്തി യു​വ​തി​യു​ടെ മാ​ല​പ​റി​ച്ചോ​ടി​യ കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. കോ​ട്ട​യം വെ​ള്ളൂ​ർ പാ​റേ​പ്പ​റ​ന്പി​ൽ റെ​ലി​ൻ ജോ​സ​ഫ് (24), പാ​ല​ക്കാ​ട് പു​തു​ക്കോ​ട് ക​ർ​പ്പേ​ട്ട പ​റ​ക്കു​ന്നി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൾ സ​ലാം(23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ല​ക്കാ​ട് ആ​ല​ത്തൂ​രി​ൽ ഒ​രു കേ​സി​ൽ ഇ​വ​ർ പി​ടി​യി​ലാ​യി​രു​ന്നു.

അ​വി​ടെ പോ​ലി​സ് ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് പൊ​ൻ​കു​ന്ന​ത്തെ ബൈ​ക്കി​ലെ​ത്തി യു​വ​തി​യു​ടെ മാ​ല​പ​റി​ച്ചോ​ടി​യ കേ​സ് തെ​ളി​ഞ്ഞ​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ യു​വാ​ക്ക​ൾ യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്നി​രു​ന്ന നാ​ലു പ​വ​നോ​ളം വ​രു​ന്ന മാ​ല പൊ​ട്ടി​ച്ച് ബൈ​ക്കി​ൽ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

പൊ​ൻ​കു​ന്നം ഇ​രു​പ​താം മൈ​ലി​ൽ ഈ​റ്റ​ക്ക​ൽ പ്ര​സാ​ദി​ന്‍റെ ഭാ​ര്യ രാ​ധാ​മ​ണി​യു​ടെ മാ​ല​യാ​ണ് യു​വാ​ക്ക​ൾ പൊ​ട്ടി​ച്ചോ​ടി​യ​ത്. ക​ഴി​ഞ്ഞ മാ​സം 26ന്, ​രാ​ത്രി 8.45 ഓ​ടെ ദേ​ശി​യ പാ​ത 20 -ാം മൈ​ലി​ൽ ചാ​യ​ക്ക​ട​യും ചി​ല്ല​റ സാ​ധ​ന​ങ്ങ​ളും വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ട​യി​ലാ​ണ് സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​ർ ക​ട​യി​ൽ എ​ത്തി സി​ഗ​ര​റ്റ് ചോ​ദി​ച്ചു. ഇ​തി​നി​ടെ ക​ഴു​ത്തി​ൽ കി​ട​ന്നി​രു​ന്ന മാ​ല ഒ​രാ​ൾ പൊ​ട്ടി​ച്ച് ബൈ​ക്കി​ൽ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts