ശബരിമലവിഷയത്തിൽ കോടതിവിധി ഉടൻ നടപ്പിലാക്കിയ സർക്കാർ ക്ഷേ​ത്ര ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​കൂ​ല​മാ​യ ​വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം കാട്ടുന്നുവെന്ന് ആക്ഷേപം

ക​ണ്ണൂ​ർ: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സു​പ്രീം​കോ​ട​തി വി​ധി​വ​ന്ന​യു​ട​നെ ന​ട​പ​ടി​യു​മാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ സ​ർ​ക്കാ​ർ ക്ഷേ​ത്ര ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​കൂ​ല​മാ​യി വ​ന്ന കോ​ട​തി​വി​ധി ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. മ​ല​ബാ​ർ മേ​ഖ​ല​യി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു മ​റ്റു ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​രി​ൽ നി​ന്നും കു​റ​ഞ്ഞ വേ​ത​നം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ഹൈ​ക്കോ​ട​തി വി​ധി.

ക്ഷേ​ത്ര ജീ​വ​ന​ക്കാ​ർ​ക്ക് തു​ല്യ​ജോ​ലി​ക്കു തു​ല്യ​വേ​ത​നം ന​ൽ​കാ​ത്ത​തു മൗ​ലി​കാ​വ​കാ​ശ​ത്തി​ന്‍റെ നി​ഷേ​ധ​മാ​ണെ​ന്നും വി​വി​ധ ദേ​വ​സ്വ​ങ്ങ​ളി​ലെ വേ​ത​ന​ത്തി​ന്‍റെ അ​സ​മ​ത്വ​സ്വ​ഭാ​വം നി​രീ​ക്ഷി​ച്ചു കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. 1994ൽ ​ഒ​രു പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹൈ​ക്കോ​ട​തി സ്വ​ന്തം നി​ല​യി​ലാ​ണു ക്ഷേ​ത്രം ജീ​വ​ന​ക്കാ​ർ​ക്കു വേ​ണ്ടി കേ​സ് ന​ട​ത്തി അ​നു​കൂ​ല വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

ഒ​രു​വ​ർ​ഷ​ത്തി​ന​കം ഇ​തു ന​ട​പ്പാ​ക്കാ​നും നി​ർ​ദേ​ശി​ക്കു​ക​യു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ഈ ​വി​ധി​യെ ചോ​ദ്യം ചെ​യ്തു സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​കൂ​ല​മാ​യ വി​ധി ത​ന്നെ​യാ​ണു​ണ്ടാ​യ​ത്. തു​ട​ർ​ന്നു നി​ര​വ​ധി ക​മ്മീ​ഷ​നു​ക​ളെ മാ​റി​മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ൾ നി​യോ​ഗി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ഒ​രു ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടും വെ​ളി​ച്ചം ക​ണ്ടി​ട്ടി​ല്ല.

ഏ​റ്റ​വും ഒ​ടു​വി​ൽ 2017ൽ ​സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച മ​ല​ബാ​ർ ദേ​വ​സ്വം പ​രി​ഷ്ക​ര​ണ ക​മ്മി​റ്റി ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​കൂ​ല​മാ​യ റി​പ്പോ​ർ​ട്ടാ​ണു സ​മ​ർ​പ്പി​ച്ച​ത്. ഇ​തു നി​യ​മ​സ​ഭ​യി​ൽ ബി​ല്ലാ​യി അ​വ​ത​രി​പ്പി​ക്കു​മെ​ന്നു സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കി​യെ​ങ്കി​ലും പി​ന്നീ​ട് ഒ​ന്നും ന​ട​ന്നി​ല്ല. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച മി​നി​മം വേ​ത​ന​ത്തി​ലും കു​റ​വാ​ണു മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​മെ​ന്നാ​ണു പ​രാ​തി.

സേ​വ​ന വേ​ത​ന തു​ല്യ​ത​യോ തൊ​ഴി​ൽ സൗ​ക​ര്യ​മോ സു​ര​ക്ഷ​യോ മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​ൽ ഇ​പ്പോ​ഴു​മി​ല്ലെ​ന്നു കേ​ര​ള സ്റ്റേ​റ്റ് ടെ​ന്പി​ൾ എം​പ്ലോ​യീ​സ് കോ-​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തു​ന്നു. കോ​ട​തി​വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ളെ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ കോ​ഴി​ക്കോ​ട് മ​ല​ബാ​ർ ദേ​വ​സ്വം ഓ​ഫീ​സ് പ​രി​സ​ര​ത്ത് കേ​ര​ള സ്റ്റേ​റ്റ് ടെ​ന്പി​ൾ എം​പ്ലോ​യീ​സ് കോ-​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തു​ന്നു​ണ്ട്.

Related posts