ഡാം തുറന്നതോടെ മലമ്പു​ഴ​യി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ തിരക്കോടുതി​ര​ക്ക്;  മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ന്നി​ട്ടും ഡാ​മി​ലേ​ക്ക് എ​ത്താ​നാകാതെ സഞ്ചാരികൾ

മ​ല​ന്പു​ഴ: ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ശേ​ഷ​മു​ള്ള ആ​ദ്യ ഞാ​യ​റാ​ഴ്ച്ച​യാ​യ ഇ​ന്ന​ലെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വ​ൻ തി​ര​ക്ക്. ഡാ​മി​ന്‍റെ സൗ​ന്ദ​ര്യം കാ​ണാ​നെ​ത്തി​യ എ​ല്ലാ​വ​ർ​ക്കും ഡാ​മി​ന്‍റെ പ​രി​സ​ര​ത്തേ​ക്കു പോ​ലും എ​ത്താ​നാ​യി​ല്ല. അ​ത്ര​യ്ക്കും തി​ര​ക്കാ​യി​രു​ന്നു റോ​ഡു​ക​ളി​ൽ.

പ​ല​രും മ​ന്ത​ക്കാ​ട് സെ​ന്‍റ​ർ, ഐ​ടി​ഐ എ​ന്നി​വി​ട​ങ്ങ​ൾ വ​രെ​യെ​ത്തി തി​രി​ച്ചു​പോ​യി. ഡാ​മി​ൽ​നി​ന്നും മൂ​ന്നു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മ​ന്ത​ക്കാ​ട് സെ​ന്‍റ​ർ വ​രെ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യു​ണ്ടാ​യി​രു​ന്നു. പ​ല​രും മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ന്നി​ട്ടും ഡാ​മി​ലേ​ക്ക് എ​ത്താ​നാ​യി​ല്ല. ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​രാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ ഗ​താ​ഗ​തം പ​ണി​പ്പെ​ട്ടു നി​യ​ന്ത്രി​ച്ചി​രു​ന്ന​ത്. വേ​ണ്ട​ത്ര പോ​ലീ​സ് ഇ​ല്ലാ​തി​രു​ന്ന​തു വാ​ക്കു​ത​ർ​ക്ക​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി.

Related posts