റി​സ​ർ​വോ​യ​റി​ലേ​ക്ക് വീ​ഴും​വി​ധം കെ​ട്ടി​ട മാ​ലി​ന്യ​നി​ക്ഷേ​പം: മലമ്പുഴ ഡാ​മി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി കു​റ​യു​മെ​ന്ന ആ​ശ​ങ്ക​യു​മാ​യി നാ​ട്ടു​കാ​ർ

മ​ഴ പെ​യ്താ​ൽ റി​സ​ർ​വോ​യ​റി​ലേ​ക്ക് ഒ​ഴു​കി​വീ​ഴും​വി​ധം തെ​ക്കേ മ​ല​മ്പു​ഴ റോ​ഡ​രി​കി​ൽ കെ​ട്ടി​ട​മാ​ലി​ന്യ​ങ്ങ​ൾ ഇ​ട്ടി​രി​ക്കു​ന്നു.

മ​ല​മ്പു​ഴ: തെ​ക്കേ മ​ല​മ്പു​ഴ റോ​ഡ​രി​കി​ൽ കെ​ട്ടി​ട മാ​ലി​ന്യ​ങ്ങ​ൾ ടി​പ്പ​ർ ലോ​റി​ക​ളി​ൽ കൊ​ണ്ടു​വ​ന്നി​ടു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ഴ​വ​ന്നാ​ൽ ഇ​വ ഡാം ​റി​സ​ർ​വോ​യ​റി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങു​മ്പോ​ൾ ഡാ​മി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി കു​റ​യു​ക​യും കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ ക​നാ​ൽ​വെ​ള്ളം കി​ട്ടാ​ൻ കൃ​ഷി​ക്കാ​ർ ബു​ദ്ധി​മു​ട്ടു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ ഇ​റി​ഗേ​ഷ​നും പി​ഡ​ബ്ല്യു​ഡി​യും സം​യു​ക്ത​മാ​യാ​ണ് റോ​ഡ​രി​കി​ലെ കു​ഴി​ക​ൾ നി​ക​ത്താ​നെ​ന്ന വ്യാ​ജേ​ന കെ​ട്ടി​ട​മാ​ലി​ന്യം ഇ​വി​ടെ കൊ​ണ്ടു​വ​ന്നി​ടു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

Related posts

Leave a Comment