കൊച്ചി: അമ്മയിലെ വരവു ചെലവു കണക്കുകള്‍ പുറത്തു വിടണമെന്ന ആവശ്യവുമായി നടി മാലാ പാര്‍വതി. സ്റ്റീഫന്‍ ദേവസിയുടെ സംഗീത പരിപാടിക്കായി പതിമൂന്നര ലക്ഷം രൂപ എഴുതിയെടുത്തു. ഇത്ര തുക പരിപാടിക്ക് ചെലവായിട്ടില്ലെന്ന് വിശ്വസിക്കുന്നവര്‍ സംഘടനയിലുണ്ട്.
ചില ഭാരവാഹികളുടെ അടുപ്പക്കാരായ സ്പോണ്സര്മാര്ക്ക് പ്രത്യേക പരിഗണന കിട്ടുന്നുവെന്നു മാലാ പാര്‍വതി പറഞ്ഞു. താരസംഘടനയിലെ തര്‍ക്കം മുറുകുന്നതിനിടെയാണ് മാലാ പാര്‍വതിയുടെ പരസ്യ പ്രതികരണം.
കണക്ക് വ്യക്തമാക്കാന്‍ ട്രഷറര്‍ ഉണ്ണി ശിവപാലിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ കണക്കുകള്‍ ബോധ്യപ്പെടുത്തിയില്ല. മഹാന്മാരായ നടന്മാരുടെ മുഖം കാണിച്ച് സമ്പാദിച്ച പണമാണ്. അതിന്റെ കണക്ക് പുറത്തു വിടണമെന്നും പ്രശ്ന പരിഹാരത്തിന് സീനിയര്‍ താരങ്ങള്‍ ഇടപെടണമെന്നും മാലാ പാര്‍വതി ആവശ്യപ്പെട്ടു.
