സ്കൂട്ടറിലെത്തി കുട്ടിയുടെ മാല കവർന്നു; വെ​ള്ള​മു​ണ്ടും ചു​വ​പ്പു ഷ​ർ​ട്ടു​മിട്ടയാളാണ് മാല കവർന്നതെന്ന് കുട്ടികൾ; കള്ളനെ കുടുക്കാൻ സിസിടിവിയെ ആശ്രയിച്ച് പോലീസ്


അ​മ്പ​ല​പ്പു​ഴ: സ്കൂ​ട്ട​റി​ലെ​ത്തി​യ ആ​ൾ എ​ട്ടു വ​യ​സു​കാ​ര​ൻ്റെ മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു.​ആ​ല​പ്പു​ഴ ചി​റ​യി​ൽ വി​നോ​ദി​ന്‍റെ മ​ക​ൻ ആ​ർ​വി യു​ടെ ഒ​രു പ​വ​ൻ തൂ​ക്കം വ​രു​ന്ന മ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.​

ആ​മ​യി​ടയി​ലെ അ​മ്മ​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ ആ​ർ​വി സു​ഹൃ​ത്താ​യ അ​ഞ്ചു വ​യ​സു​കാ​ര​നൊ​പ്പം സ​മീ​പ​ത്തെ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ൻ്റെ അ​ടു​ത്തു​ള്ള റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ൾ നീ​ല സ്കൂ​ട്ട​റി​ലെ​ത്തി​യ ആ​ൾ മാ​ല പൊ​ട്ടി​ച്ച് ആ​മ​യി​ട എ​ൽ പി ​സ്കൂ​ളി​ൻ്റെ സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ ക​ട​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് കു​ട്ടി​ക​ൾ പ​റ​ഞ്ഞു.​

ഇ​യാ​ൾ വെ​ള്ള​മു​ണ്ടും ചു​വ​പ്പു ഷ​ർ​ട്ടു​മാ​ണ് ധ​രി​ച്ചി​രു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. സ​മീ​പ​ത്തെ നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് പോ​ലീ​സ് പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Related posts

Leave a Comment