കൊച്ചി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ സിനിമ പ്രവർത്തകർ പിടിയിൽ. എറണാകുളം പെരിങ്ങാല സ്വദേശി അസോസിയേറ്റ് ഡയറക്ടർ ശ്രീദേവ്, കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശി കോസ്റ്റ്യൂം ഡിസൈനർ മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്.
46 ലക്ഷം രൂപയാണ് ഇവർ മട്ടാഞ്ചേരി സ്വദേശിയിൽനിന്ന് തട്ടിയത്. വാട്സ് ആപ്പിൽ ലിങ്ക് അയച്ച് നൽകിയായിരുന്നു തട്ടിപ്പ്.
ലിങ്ക് വഴി ലോഗിൻ ചെയ്ത ശേഷം പണം നിക്ഷേപിച്ച് റേറ്റിംഗ് നൽകിയാൽ കൂടുതൽ ലാഭം നൽകാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
പല തവണ പണം നൽകിയിട്ടും തിരികെ ലഭിക്കാതിരുന്നതോടെ യുവാവ് പോലീസിനെ സമീപിക്കുകയായിരുന്നു.


 
  
 