മൊബൈല്‍ നമ്പര്‍ പതവണ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല! എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ വംശജന് തടവ്

സിം​ഗ​പ്പൂ​ർ: വി​മാ​ന​ത്തി​നു​ള്ളി​ല്‍​വ​ച്ച് എ​യ​ര്‍​ഹോ​സ്റ്റ​സി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ഇ​ന്ത്യ​ന്‍ വം​ശ​ജ​ന് ജ​യി​ൽ ശി​ക്ഷ. സിം​ഗ​പ്പൂ​ര്‍ എ​യ​ര്‍​ലൈ​ന്‍​സി​ല്‍ സ​ഞ്ച​രി​ക്ക​വേ എ​യ​ർ​ഹോ​സ്റ്റ​സി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ നി​ര​ഞ്ജ​ന്‍ ജ​യ​ന്തി​നെ​യാ​ണ് സിം​ഗ​പ്പൂ​ർ കോ​ട​തി മൂ​ന്ന് ആ​ഴ്ച​ത്തെ ത​ട​വി​ന് ശി​ക്ഷി​ച്ച​ത്.

ഓസ്ട്രേലിയയിൽ സ്ഥിരതാമസമായ നി​ര​ഞ്ജ​നെ​തി​രെ നി​ര​വ​ധി വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് സിംഗപ്പൂർ പോലീസ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ഒ​രു കു​റ്റ​ത്തി​നാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്ന​ത്. വി​മാ​ന​ത്തി​ല്‍ സ​ഞ്ച​രി​ക്ക​വേ എ​യ​ര്‍ ഹോ​സ്റ്റ​സി​ന്‍റെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ പ​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് നി​ര​ഞ്ജ​ൻ ഇ​വ​രെ അ​പ​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ സി​ഡ്നി​യി​ൽ​നി​ന്ന് സിം​ഗ​പ്പൂ​രി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് സം​ഭ​വം. എ​യ​ർ​ഹോ​സ്റ്റ​സ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ മു​ഖേ​നെ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി​യ​ത്. അ​തേ​സ​മ​യം മ​ദ്യ ല​ഹ​രി​യി​ല്‍ ആ​യി​രു​ന്നു താ​നെ​ന്ന് നി​ര​ഞ്ജ​ൻ പ​റ​ഞ്ഞു.

Related posts