പഠിത്തം ശശിയേകണ്ടല്ലേ! പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം: സി​പി​എം നേ​താ​വി​നെ​തി​രേ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ്

കു​റ്റി​ക്കോ​ൽ: പതിമൂന്നുകാരനെ പ്ര​കൃ​തി​വി​രു​ദ്ധ​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ സി​പി​എം നേ​താ​വി​നെ​തി​രേ കേ​സെ​ടു​ത്തു. സി​പി​എം പ​ള്ള​ത്തു​ങ്കാ​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും ചെ​ത്തു​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ അം​ഗ​വും സി​ഐ​ടി​യു ബേ​ഡ​കം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​വി.​രാ​മ​ൻ പി​ള്ള​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ മാ​സം 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ന്ന് രാ​വി​ലെ ഒ​ന്പ​തോ​ടെ നേ​താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ 13 കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

ഇ​തു​സം​ബ​ന്ധി​ച്ച് ഓ​ണ്‍​ലൈ​ൻ ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത​യെ തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ബേ​ഡ​കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​മ​ൻ പി​ള്ള​യെ താ​ത്കാ​ലി​ക​മാ​യി പാ​ർ​ട്ടി​യി​ൽ​നി​ന്ന് സ​സ്പെ​ന്‍​ഡ് ചെ​യ്തു. പാ​ർ​ട്ടി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നേ​യും നി​യോ​ഗി​ച്ചു.

Related posts