മാലദ്വീപിലെ ബീച്ചില്‍ ബിക്കിനിയില്‍ ബ്രിട്ടീഷ് സുന്ദരി വിലസി ! യുവതി അറസ്റ്റു ചെയ്യാന്‍ പോലീസ്; തന്നെ തുണിയുടുപ്പിക്കാന്‍ ശ്രമിച്ച മൂവര്‍ സംഘവുമായി അടിയുണ്ടാക്കി യുവതി…

മാലദ്വീപിലെ ബീച്ചില്‍ ബിക്കിനിയില്‍ വിലസിയ ബ്രിട്ടീഷ് സുന്ദരിയെ പോലീസ് പൊക്കി. ബിക്കിനിയണിഞ്ഞ് ബീച്ചിലിറങ്ങിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെയും യുവതി മൂന്ന് പുരുഷന്മാരുമായി അടിയുണ്ടാക്കുന്നതിന്റെയും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പോലീസ് എന്ന് തോന്നിപ്പിക്കുന്ന ആളുകളുമായാണ് യുവതി അടിയുണ്ടാക്കുന്നത്.

യുവതിയും പോലീസുകാരും തമ്മില്‍ അടിയായതോടെ നാട്ടുകാരും ഓടിക്കൂടി. ഇതിനിടെ ഒരാള്‍ ടവ്വല്‍ ഉപയോഗിച്ച് യുവതിയുടെ ശരീരം മറയ്ക്കാനും ശ്രമിക്കുന്നുണ്ട്. വഴക്ക് മൂത്തപ്പോള്‍ എന്താണ് സംഭവം എന്നറിയാന്‍ നാട്ടുകാരും തടിച്ചു കൂടുകയിരുന്നു. പൊലീസിനെ വളഞ്ഞിട്ട് ആക്രമിച്ച യുവതിയെ ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. അതേസമയം തന്റെ സ്വകാര്യഭാഗങ്ങളില്‍ പുരുഷന്മാര്‍ സ്പര്‍ശിച്ചുവെന്ന് യുവതി വീഡിയോയില്‍ പറയുന്നതും കേള്‍ക്കാം.

ഇതു മാത്രമല്ല യുവതിയെ അറസ്റ്റ് ചെയ്ത പൊലീസ് ഒടുവില്‍ യുവതിയോട് മാപ്പു പറയുകയും ചെയ്തു. വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഒരു വിഷയം വഷളാക്കിയതിനാണ് ടൂറിസ്റ്റായ വനിതയോട് ഇവര്‍ മാപ്പു പറഞ്ഞത്. മാഫുഷി ദ്വീപിലാണ് സംഭവം നടന്നത്. മാന്യമല്ലാത്ത വേഷം ധരിച്ചു എന്ന ആരോപണത്തിന്മേലാണ് ഇവരെ അറസ്റ്റു ചെയ്യാന്‍ തീരുമാനിച്ചത്.

എന്നാല്‍ ഈ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി. ബിക്കിനി മാലദ്വീപില്‍ നിരോധിച്ച വേഷമാണ്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോട് കൂടിയാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. യുവതി മദ്യ ലഹരിയിലായിരുന്നെന്നും പൊലീസ് പറയുന്നു.

Related posts

Leave a Comment