മാലദ്വീപിലെ ബീച്ചില്‍ ബിക്കിനിയില്‍ ബ്രിട്ടീഷ് സുന്ദരി വിലസി ! യുവതി അറസ്റ്റു ചെയ്യാന്‍ പോലീസ്; തന്നെ തുണിയുടുപ്പിക്കാന്‍ ശ്രമിച്ച മൂവര്‍ സംഘവുമായി അടിയുണ്ടാക്കി യുവതി…

മാലദ്വീപിലെ ബീച്ചില്‍ ബിക്കിനിയില്‍ വിലസിയ ബ്രിട്ടീഷ് സുന്ദരിയെ പോലീസ് പൊക്കി. ബിക്കിനിയണിഞ്ഞ് ബീച്ചിലിറങ്ങിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെയും യുവതി മൂന്ന് പുരുഷന്മാരുമായി അടിയുണ്ടാക്കുന്നതിന്റെയും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പോലീസ് എന്ന് തോന്നിപ്പിക്കുന്ന ആളുകളുമായാണ് യുവതി അടിയുണ്ടാക്കുന്നത്. യുവതിയും പോലീസുകാരും തമ്മില്‍ അടിയായതോടെ നാട്ടുകാരും ഓടിക്കൂടി. ഇതിനിടെ ഒരാള്‍ ടവ്വല്‍ ഉപയോഗിച്ച് യുവതിയുടെ ശരീരം മറയ്ക്കാനും ശ്രമിക്കുന്നുണ്ട്. വഴക്ക് മൂത്തപ്പോള്‍ എന്താണ് സംഭവം എന്നറിയാന്‍ നാട്ടുകാരും തടിച്ചു കൂടുകയിരുന്നു. പൊലീസിനെ വളഞ്ഞിട്ട് ആക്രമിച്ച യുവതിയെ ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. അതേസമയം തന്റെ സ്വകാര്യഭാഗങ്ങളില്‍ പുരുഷന്മാര്‍ സ്പര്‍ശിച്ചുവെന്ന് യുവതി വീഡിയോയില്‍ പറയുന്നതും കേള്‍ക്കാം. ഇതു മാത്രമല്ല യുവതിയെ അറസ്റ്റ് ചെയ്ത പൊലീസ് ഒടുവില്‍ യുവതിയോട് മാപ്പു പറയുകയും ചെയ്തു. വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഒരു വിഷയം വഷളാക്കിയതിനാണ് ടൂറിസ്റ്റായ വനിതയോട് ഇവര്‍ മാപ്പു പറഞ്ഞത്.…

Read More

നിലയ്ക്കാത്ത യാത്രകള്‍ ! സംസ്ഥാനം സാമ്പത്തിക മാന്ദ്യത്തില്‍ നട്ടം തിരിയുമ്പോള്‍ അടുത്ത വിദേശയാത്രയ്‌ക്കൊരുങ്ങി മന്ത്രിയും പരിവാരങ്ങളും; എല്ലാം സര്‍ക്കാര്‍ ചിലവില്‍

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ വീണ്ടും മന്ത്രിയുടെ വിദേശയാത്ര. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ ഊഴമാണ് ഇത്തവണ. വിദേശ വിദ്യാര്‍ഥികളെ കേരളത്തിലെ കോളജുകളിലേക്ക് ആകര്‍ഷിക്കാനാണ് മന്ത്രിയുടെ മാലദ്വീപ് സന്ദര്‍ശനമെന്നാണ് ഔദ്യോഗിക വിശദീകരണം. ഫോണ്‍ബില്ലടയ്ക്കാനും കോളജ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനും പോലും പണമില്ലാതെ സര്‍ക്കാര്‍ വലയുമ്പോഴാണ് മന്ത്രി കെ.ടി ജലീല്‍. വകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറി, സാങ്കേതിക സര്‍വകലാശാല പ്രോ വിസി, അസാപ്പ് പ്രതിനിധി, ഐഎസിടിഇ ഡയറക്ടര്‍ എന്നിവര്‍ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് മാലദ്വീപിലേക്ക് പോകുന്നത്. വിമാനയാത്ര, താമസം, മാലയിലെ യാത്രാ സൗകര്യം, ഫോണ്‍ , നെറ്റ് എന്നിവക്കുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. മന്ത്രിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ഹോട്ടല്‍താമസത്തിനുള്ള ചെലവ് സര്‍ക്കാര്‍ നല്‍കുമ്പോള്‍, കൂടെ പോകുന്ന മറ്റ് ഉദ്യോഗസ്ഥരുടെ ചെലവ് സാങ്കേതിക സര്‍വകലാശാല, അസാപ്പ്, ഐഎസിടിഇ എന്നിവര്‍ നല്‍കും. മാലദ്വീപിലെ ഇന്ത്യന്‍ എംബസിയ്ക്കു ചെലവാകുന്ന തുക സര്‍ക്കാര്‍…

Read More

ആദ്യം മുങ്ങുന്നത് മാലി ! പിന്നാലെ ലണ്ടനെയും ന്യൂയോര്‍ക്കിനെയും ആംസ്റ്റര്‍ഡാമിനെയുമൊക്കെ സമുദ്രം വിഴുങ്ങും; ആഗോളതാപനത്തിന്റെ ഫലമായി 2050ല്‍ സംഭവിക്കാന്‍ പോകുന്നത് ഭീതിജനകമായ കാര്യം…

സ്വന്തം രാജ്യത്ത് ജീവിതം അസാധ്യമാകുമ്പോഴാണ് ആളുകള്‍ മറ്റു രാജ്യങ്ങളിലേക്ക് പാലായനം നടത്തുന്നത്. യുദ്ധവും ദാരിദ്ര്യവുമാണ് ഒട്ടുമിക്ക ആളുകളെയും അഭയാര്‍ഥികളാക്കുന്നതെങ്കില്‍ ഇനി ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അഭയാര്‍ഥി പ്രവാഹത്തിനായിരിക്കും. 2100 ആകുമ്പോഴേക്കും ലോകമെമ്പാടുമായി 200 കോടി ജനങ്ങള്‍ അഭയാര്‍ഥികളാകുമെന്നാണ് കണക്ക്. സമുദ്രജലനിരപ്പ് 2-2.7 വരെ ഉയരുകയും ചെയ്യും. മാല ദ്വീപായിരിക്കും ആദ്യം മുങ്ങുക. പിന്നാലെ ലണ്ടനും ന്യൂയോര്‍ക്കും ആംസ്റ്റര്‍ഡാമുമുള്‍പ്പെടെയുള്ള വന്‍ നഗരങ്ങളും മുങ്ങും. ആലപ്പുഴ പോലെ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളെയും ഈ പ്രതിഭാസം ഗുരുതരമായി ബാധിക്കും. 2070 ഓടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ മാലദ്വീപ് അപ്പാടെ മുങ്ങുമെന്ന വിവരമാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പങ്കുവയ്ക്കുന്നത്. 2010ല്‍ കോപ്പന്‍ഹേഗനില്‍ യുഎന്‍ കാലാവസ്ഥാ ഉച്ചകോടി നടക്കുമ്പോള്‍, അവരോട് അഭ്യര്‍ത്ഥിക്കാനായി മാലി കാബിനറ്റ് ചേര്‍ന്നത് വെള്ളത്തിന് അടിയിലായിരുന്നു. എല്ലാ മന്ത്രിമാരും അണ്ടര്‍ വാട്ടറില്‍ പോയി സ്‌കൂബയൊക്കെ വച്ചാണ് കാബിനറ്റ് ചേര്‍ന്നത്.…

Read More

വിവാഹമോചനത്തിന്റെ ക്ഷീണം തീര്‍ത്ത് റിമി ടോമി ! മാല ദ്വീപില്‍ അടിച്ചു പൊളിക്കുന്നത് കുടുംബത്തോടൊപ്പം; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍…

കൊച്ചി: റിമി ടോമി എപ്പോഴും സ്മാര്‍ട്ടാണ്. വിവാഹമോചനം കഴിഞ്ഞിട്ടും അതൊന്നും റിമിയെ ബാധിച്ചിട്ടേയില്ല. ജീവിതം അടിപൊളിയായി മുന്നോട്ട് പോകുകയാണ് ഇപ്പോഴും. സോഷ്യല്‍ മീഡിയയില്‍ തന്നെ പിന്തുടരുന്നവരെ നിരാശരാക്കാതെയാണ് റിമിയുടെ ഇടപെടലുകള്‍. ഇപ്പോഴിതാ റിമിയുടെ ഹോളിഡേ യാത്രയും വൈറലാകുകയാണ്. വിവാഹ മോചനത്തിന് ശേഷമുള്ള റിമിയുടെ ആദ്യ അവധിയെടുക്കലാണിതെന്നാണ് സോഷ്യല്‍ മീഡിയയുടെ പൊതു പ്രതികരണം. മാലി ദ്വീപിലെ സാധ്യതകളിലേക്കാണ് റിമി ഇത്തവണ തന്റെ അവധിയാഘോഷങ്ങള്‍ കൊണ്ടു പോകുന്നത്. മാലദ്വീപുകളില്‍ അടിച്ചു പൊലിക്കുന്ന ചിത്രങ്ങളാണ് റിമി ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചത്. അമ്മയെയും സഹോദര പുത്രനെയും ചിത്രങ്ങളില്‍ കാണാം. ആരാധകര്‍ക്കായി സ്പീഡ് ബോട്ടിലെ യാത്രയുടെ വിഡിയോയും കടല്‍ക്കരയില്‍ നിന്നുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. കുറച്ചു നാളുകള്‍ക്ക് മുമ്പ് റിമി നേപ്പാളില്‍ പോയ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതും വൈറലായിരുന്നു. രണ്ടായിരത്തോളം കൊച്ചു ദ്വീപുകള്‍ നിറഞ്ഞ മാലദ്വീപ് ലോകത്തെ മുന്‍നിര ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യാക്കാര്‍ക്ക് ഇവിടേക്ക്…

Read More

മാലദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥികളെ എത്തിച്ച് കേരളത്തെ വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കുന്നത് ഭൂഷണമോ ? മന്ത്രി കെടി ജലീലിന്റെ പ്രഖ്യാപനം വന്‍വിവാദത്തിലേക്ക്; രാജ്യ സുരക്ഷയെ ബാധിക്കുമെന്ന് വിമര്‍ശനം…

തിരുവനന്തപുരം: മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. മന്ത്രിയുടെ പ്രഖ്യാപനം ഇതിനോടകം വന്‍വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. പ്രധാനമായും മാലദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു മന്ത്രിയുടെ പ്രസ്താവന. ”മാലദ്വീപില്‍ നിന്ന് ചികിത്സയ്ക്കായി നിരവധി പേര്‍ കേരളത്തിലെത്തുന്നു. പഠിക്കാന്‍ ആരും എന്താണ് വരാത്തത്? ഏത് രാജ്യക്കാര്‍ക്കും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തി പഠിക്കാന്‍ കേരളത്തില്‍ മാത്രമാണ് അവസരമുള്ളത്.- ഇങ്ങനെയായിരുന്നു ജലീലിന്റെ വാക്കുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ പ്രശ്‌നങ്ങളാണ് ഉന്നത വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്ന് ഇന്ത്യയുടെ ദക്ഷിണ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ രാജ്യമായ മാലദ്വീപ് ഇന്ത്യയ്ക്ക് സുരക്ഷാഭീഷണിയാണെന്നതാണ്. മറ്റൊന്ന് വിദേശ വിദ്യാര്‍ത്ഥികളെ സംസ്ഥാന സര്‍ക്കാരിന് മാത്രമായി കൊണ്ടുവരാനാവില്ല. അതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്നതാണ്. ഇതിനെല്ലാം പുറമെ എഡ്യൂക്കേഷന്‍ ഹബ്ബ് ആക്കാനുള്ള ശ്രമമെന്ന പേരില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ കോഴ്സുകള്‍ അനുവദിച്ച്…

Read More

ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുന്നു; മാലദ്വീപിനെ സഹായിക്കാനെന്ന പേരിലുള്ള നീക്കം ഇന്ത്യയെ ലക്ഷ്യമിട്ട്;പാകിസ്ഥാന്‍ വഴി ഭീകരരെ കൂട്ടുപിടിച്ച് ആക്രമിക്കാനും പദ്ധതി…

ഷാങ്ഹായ്: ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുന്നതായി സൂചന.മാലദ്വീപിനെ സഹായിക്കാനെന്ന പേരില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തമ്പടിച്ചിരിക്കുന്ന ചൈനീസ് കപ്പലുകളുടെ ഉന്നം ഇന്ത്യയാണെന്നാണ് റിപ്പോര്‍ട്ട്. കരയാക്രമണത്തിനായി പാക് ഭീകരരുമായി രഹസ്യധാരണയുണ്ടാക്കിയതായും വിവരമുണ്ട്.ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി ലക്ഷ്യമാക്കി ചൈനീസ് യുദ്ധവിമാനങ്ങള്‍ നീങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. മാലദ്വീപിന്റെ പേരും പറഞ്ഞ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കിഴക്കു ഭാഗത്തുകൂടി ചൈനീസ് പടക്കപ്പലുകള്‍ ഇന്ത്യയെ ലക്ഷ്യമാക്കി നീങ്ങുന്നതായാണ് വിവരം. 11 ചൈനീസ് പടക്കപ്പലുകളെങ്കിലും മേഖലയിലുണ്ടെന്നാണു സൂചന. മാലദ്വീപിലെ അടിയന്തരാവസ്ഥ തുടരുന്നതില്‍ ഇന്ത്യ അതൃപ്തി അറിയിച്ചതിന്റെ പിന്നാലെയാണു കടലിലെ നീക്കം ചൈനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇന്നലെ ചേര്‍ന്ന മാലദ്വീപ് പാര്‍ലമെന്റ് അടിയന്തരാവസ്ഥ 30 ദിവസംകൂടി നീട്ടാന്‍ തീരുമാനിക്കുകയും ചെയ്തു. ഇന്ത്യന്‍ സൈന്യത്തിലെ സ്പെഷല്‍ ഫോഴ്സസ് വിഭാഗം മാലദ്വീപിലേക്കു കുതിക്കാന്‍ തയാറെടുക്കുന്നെന്നു െചെനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാലദ്വീപിലെ അബ്ദുള്ള യാമീന്‍ സര്‍ക്കാരിനു ചൈനയുടെ ഉറച്ച പിന്തുണയുണ്ട്. ഇവിടുത്തെ പ്രതിപക്ഷം…

Read More

മാലദ്വീപില്‍ വീണ്ടുമൊരു ഓപ്പറേഷന് ഇന്ത്യ തയ്യാറെടുക്കുന്നുവോ ? അടിയന്തിരാവസ്ഥ തുടരുന്ന മാലദ്വീപില്‍ മുമ്പ് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ കാക്റ്റസ് ചരിത്രമായത് ഇങ്ങനെ…

ന്യൂഡല്‍ഹി: രാഷ്ട്രീയ അനശ്ചിതത്വം തുടരുന്ന മാലദ്വീപിലേക്കാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍. പ്രസിഡന്റ് അബ്ദുള്ള യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ലോകം ഉറ്റുനോക്കുന്നത് വിഷയത്തോടുള്ള ഇന്ത്യയുടെ പ്രതികരണമാണ്. മുമ്പും ഇത്തരം പ്രതിസന്ധികള്‍ എത്തിയപ്പോള്‍ ഇന്ത്യ മാലദ്വീപിന്റെ രക്ഷയ്‌ക്കെത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ ഇടപെടല്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നയിക്കുമെന്ന ചൈനയുടെ നിലപാടിലൂടെ വിഷയം അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ചൂടുപിടിക്കുകയാണ്. ചൈനയുടെ ഇടപെടലോടെ അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയുടെ നിലപാടിനായി കാക്കുകയാണ്. മുമ്പ് രാഷ്ട്രീയ അട്ടിമറിയുടെ വക്കിലെത്തിയ മാലദ്വീപിനെ രക്ഷിച്ചത് ഇന്ത്യയുടെ ഇടപെടലായിരുന്നു. ഇത്തരമൊരു ഇടപെടലാണ് അമേരിക്ക ഇന്ത്യയില്‍ നിന്ന് ഇത്തവണയും പ്രതീക്ഷിക്കുന്നത്. ചൈനയ്ക്ക് തിരിച്ചടി നല്‍കാന്‍ ഇത് അത്യാവശ്യമാണെന്ന് അമേരിക്ക കരുതുന്നുണ്ട്. ഇന്ത്യന്‍ നഗരമായ ചെന്നൈയില്‍ നിന്നും 1300 കിലോ മീറ്റര്‍ അകലെയാണ് ദ്വീപരാഷ്ട്രമായ മാലദ്വീപിന്റെ സ്ഥാനം. ഏറെ കാലത്തെ ബന്ധമാണ് ഇന്ത്യയുമായി മാലദ്വീപിനുള്ളത്. മാലദ്വീപില്‍ നിന്നും നിരവധി…

Read More