ഒ​ടി​ടി റി​ലീ​സി​ന് പി​ന്നാ​ലെ  ഫ​ഹ​ദ് ഫാ​സി​ലും നിമി​ഷ സ​ജ​യനും കേന്ദ്രകഥാപാത്രമായ ചി​ത്രം മാ​ലി​ക് ചോ​ര്‍​ന്നു; മ​ല​യാ​ള സി​നി​മ​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​വെ​ന്ന് സം​വി​ധാ​യ​ക​ന്‍

കൊ​ച്ചി: ഒ​ടി​ടി റി​ലീ​സി​ന് പി​ന്നാ​ലെ ഫ​ഹ​ദ് ഫാ​സി​ല്‍ ചി​ത്രം മാ​ലി​ക് ചോ​ര്‍​ന്നു. ചി​ത്രം ആ​മ​സോ​ണ്‍​പ്രൈം വ​ഴി പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി മി​നി​റ്റു​ക​ള്‍​ക്ക​ക​മാ​ണ് ടെ​ല​ഗ്രാ​മി​ലെ നി​ര​വ​ധി ഗ്രൂ​പ്പു​ക​ളി​ല്‍ ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പു​ക​ള്‍ പ്ര​ത്യ​ക്ഷ​പെ​ട്ട​ത്.

27 കോ​ടി​യോ​ളം മു​ത​ല്‍​മു​ട​ക്കി​ല്‍ ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി​യാ​ണ് മാ​ലി​ക് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം ചോ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ സം​വി​ധാ​യ​ക​ന്‍ മ​ഹേ​ഷ് നാ​ര​യ​ണ​ന്‍ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി.

ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​ല​യാ​ള സി​നി​മ​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ആ​മ​സോ​ണി​ലൂ​ടെ ചി​ത്രം കാ​ണ​ണം. ത​ന്‍റെ എ​ന്ന​ല്ല ഏ​ത് സം​വി​ധാ​യ​ക​ന്‍റെ സി​നി​മ​യാ​യാ​ലും ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ സി​നി​മ​ക​ള്‍​ക്കു ബു​ദ്ധി​മു​ട്ടാ​ണെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മേ​യ് 13ന് ​തീ​യേ​റ്റ​ര്‍ റി​ലീ​സ് ചെ​യ്യാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം തീ​യേ​റ്റ​റു​ക​ള്‍ അ​ട​ച്ച​തോ​ടെ ചി​ത്രം ഡി​ജി​റ്റ​ല്‍ റി​ലീ​സ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടാം​ത​രം​ഗം നീ​ണ്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്നു ര​ക്ഷ​നേ​ടാ​ന്‍ നി​ര്‍​മാ​താ​വ് ഒ​ടി​ടി റി​ലീ​സി​ന് അ​നു​മ​തി തേ​ടി സം​ഘ​ന​യെ സ​മീ​പി​ച്ചി​രു​ന്നു.

“ടേ​ക്ക് ഓ​ഫ്’ എ​ന്ന സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ഫ​ഹ​ദ് ഫാ​സി​ലും സം​വി​ധാ​യ​ക​ന്‍ മ​ഹേ​ഷ് നാ​രാ​യ​ണ​നും ഒ​ന്നി​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​ണി​ത്. ചി​ത്ര​ത്തി​ന് വേ​ണ്ടി 20 കി​ലോ​യോ​ളം ഭാ​രം കു​റ​ച്ച ഫ​ഹ​ദി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ നേ​ര​ത്തെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ലി​യ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തി​ന് നേ​രേ​യു​ള്ള അ​നീ​തി​ക​ള്‍​ക്കെ​തി​രാ​യ ജീ​വി​ത സ​മ​രം ഉ​ള്‍​പ്പെ​ടു​ന്ന യ​ഥാ​ര്‍​ഥ ജീ​വി​ത സം​ഭ​വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പൊ​ളി​റ്റി​ക്ക​ല്‍ ഡ്രാ​മ​യാ​ണ് “മാ​ലി​ക്’. സു​ലൈ​മാ​ന്‍ മാ​ലി​ക് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഫ​ഹ​ദ് ഫാ​സി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്രം വേ​ള്‍​ഡ്‌​വൈ​ഡ് റി​ലീ​സാ​ണ്.

ഫ​ഹ​ദി​നോ​ടൊ​പ്പം നി​മി​ഷ സ​ജ​യ​ന്‍, ജോ​ജു ജോ​ര്‍​ജ്, ദി​ലീ​ഷ് പോ​ത്ത​ന്‍, വി​ന​യ് ഫോ​ര്‍​ട്ട് തു​ട​ങ്ങി​യ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്നു​ണ്ട്. ഫ​ഹ​ദി​ന്‍റെ നാ​ലാ​മ​ത്തെ ഒ​ടി​ടി റി​ലീ​സ് ചി​ത്ര​മാ​ണി​ത്.

Related posts

Leave a Comment