2050ൽ ​​​കാ​​​ർ​​​ബ​​​ൺമുക്ത ഭൂ​​​ഖ​​​ണ്ഡ​​​മാ​​​കു​​​ക! പെട്രോൾ കാറുകൾ 2035ൽ നിരോധിക്കാൻ ആലോചിച്ച് യൂറോപ്യൻ യൂണിയൻ

ബ്ര​​​സ​​​ൽ​​​സ്: ഡീ​​​സ​​​ൽ, പെ​​​ട്രോ​​​ൾ കാ​​​റു​​​ക​​​ൾ 2035ഓ​​​ടെ നി​​​രോ​​​ധി​​​ക്കു​​​ന്ന​​​ത​​​ട​​​ക്കം, കാ​​​ർ​​​ബ​​​ൺ വാ​​​ത​​​ക​​​ങ്ങ​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ നി​​​യ​​​മ​​​ത്തി​​​ന്‍റെ ക​​​ര​​​ട് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ പു​​​റ​​​ത്തു​​​വി​​​ട്ടു.

2050ൽ ​​​കാ​​​ർ​​​ബ​​​ൺമുക്ത ഭൂ​​​ഖ​​​ണ്ഡ​​​മാ​​​കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

പു​റ​ന്ത​ള്ളു​ന്ന കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡി​ന്‍റെ തോ​ത് അ​നു​സ​രി​ച്ച് ക​ന്പ​നി​ക​ളി​ൽ​നി​ന്ന് പ​ണം ഈ​ടാ​ക്കു​ക, ക​പ്പ​ൽ- വി​മാ​ന ഇ​ന്ധ​ന​ങ്ങ​ൾ​ക്കു നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​ക,

പു​ന​രു​പ​യോ​ഗി​ക്കാ​ൻ ക‍​ഴി​യു​ന്ന ഊ​ർ​ജ​സ്രോ​ത​സു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ഊ​ർ​ജ​ക്ഷ​മ​ത കൂ​ട്ടാ​നാ​യി കെ​ട്ടി​ട​ങ്ങ​ൾ ന​വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് നി​യ​മ​ത്തി​ൽ ഉ​ള്ള​ത്. യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ ത​യാ​റാ​ക്കി​യ നി​യ​മം യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്ക​ണം.

Related posts

Leave a Comment