വേനൽ അവധി ആഘോഷത്തിൽ  ആ​ല​പ്പു​ഴ ബീ​ച്ച് മാലിന്യക്കൂമ്പാരമായി; യ​ഥാ​സ​മ​യം  മാലിന്യം നീക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമാകുന്നു

ആ​ല​പ്പു​ഴ: ബീ​ച്ചി​ന് വ​ട​ക്ക് ഭാ​ഗ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന ഓ​പ്പ​ണ്‍ സ്റ്റേ​ജി​ന് സ​മീ​പം നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന മാ​ലി​ന്യ​ക്കൂ​ന്പാ​രം വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കു ബു​ദ്ധി​മു​ട്ടു സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി. മ​ഴ പെ​യ്ത​തോ​ടെ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തു മൂ​ലം സ​ഞ്ചാ​രി​ക​ൾ​ക്ക് മൂ​ക്ക് പൊ​ത്താ​തെ ഇ​തു വ​ഴി ന​ട​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്.

കോ​ഫി ക​പ്പ് മു​ത​ൽ ഡി​സ്പ്പോ​സി​ബി​ൾ പ്ലേ​റ്റ് വ​രെ​യും വെ​ള്ളം കു​ടി​ച്ച​തി​ന് ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ളും ധാ​രാ​ള​മാ​യി ഇ​വി​ടെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ആ​ഹാ​ര​പ​ദാ​ർ​ത്ഥ​ങ്ങ​ൾ ക​ഴി​ച്ച​തി​ന് ശേ​ഷം വേ​സ്റ്റോ​ടു​കൂ​ടി പ്ലേ​റ്റു​ക​ൾ ഇ​ടു​ന്ന​തി​നാ​ൽ ദു​ർ​ഗ​ന്ധം അ​സ​ഹ്യ​മാ​ണ്.

മ​ഴ​ക്കാ​ലം തു​ട​ങ്ങി​യ​തോ​ടെ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പൊ​ട്ടി പു​റ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ് .അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ ധാ​രാ​ളം സ​ഞ്ചാ​രി​ക​ളാ​ണ് ഇ​പ്പോ​ൾ ആ​ല​പ്പു​ഴ ബീ​ച്ചി​ലെ​ത്തു​ന്ന​ത്. മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ യോ​ഗ​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ക്കു​ന്പോ​ഴും ഇ​ത്ത​രം കാ​ഴ്ച​ക​ൾ അ​ധി​കൃ​ത​ർ കാ​ണു​ന്നി​ല്ല. സ​ഞ്ചാ​രി​ക​ൾ ധാ​രാ​ള​മാ​യി എ​ത്തു​ന്ന ഇ​ത്ത​രം പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ മാ​ലി​ന്യം യ​ഥാ​സ​മ​യം നീ​ക്കം ചെ​യ്യു​വാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Related posts