അ​സ​ഭ്യം പ​റ​ഞ്ഞ​ത് ചോ​ദ്യം ചെ​യ്ത​തി​ന്‍റെ  പേ​രി​ൽ ആ​ക്ര​മ​ണം; കാ​ൻ​സ​ർ രോ​ഗി​യാ​യ വീ​ട്ട​മ്മ​യ​ട​ക്കം നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു; യു​വാ​വ് അ​റ​സ്റ്റി​ൽ

അ​ന്പ​ല​പ്പു​ഴ: മ​ദ്യ​പി​ച്ച് അ​സ​ഭ്യം പ​റ​ഞ്ഞ​ത് ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ൽ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ പ​ന​ച്ചി​ക്ക​ൽ വീ​ട്ടി​ൽ ടോ​മി (20) നെ ​ആ​ണ് പു​ന്ന​പ്ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പു​ന്ന​പ്ര വ​ലി​യ തൈ​പ​റ​ന്പി​ൽ വീ​ട്ടി​ൽ ഹ​രി​ദാ​സി​ന്‍റെ വീ​ടാ​ണ് അ​ഞ്ചം​ഗ സം​ഘം മ​ദ്യ​ല​ഹ​രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ക്ര​മം ന​ട​ത്തി​യ​ത്. ഇ​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക്യാ​ൻ​സ​ർ രോ​ഗി​യാ​യ വീ​ട്ട​മ്മ​യ​ട​ക്കം നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

ഹ​രി​ദാ​സ്, ഹ​രി​ദാ​സി​ന്‍റെ ഭാ​ര്യ കാ​ൻ​സ​ർ രോ​ഗി​കൂ​ടി​യാ​യ ഉ​ഷ, ഹ​രി​ദാ​സി​ന്‍റെ ജ്യേ​ഷ്ഠ​പു​ത്ര​ൻ വി​നോ​ദ്, അ​യ​ൽ​വാ​സി ബി​നു എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആ​റ് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ക്ര​മി​സം​ഘം മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത് ഹ​രി​ദാ​സി​ന്‍റെ മ​ക​ൻ ഹ​രീ​ഷ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് വീ​ടാ​ക്ര​മി​ച്ച​ത്. പ​ട്ടി​ക ക​ഷ​ണ​ങ്ങ​ളും വ​ടി​ക​ളു​മാ​യെ​ത്തി​യ സം​ഘം വീ​ടി​ന്‍റെ ജ​ന​ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു.

ഇ​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹ​രി​ദാ​സി​നെ​യും ഉ​ഷ​യെ​യും വി​നോ​ദി​നെ​യും മ​ർ​ദ്ദി​ച്ച​ത്. ഉ​ഷ​യു​ടെ നെ​ഞ്ചി​ലും ഇ​ട​തു​കൈ​യി​ലും മ​ർ​ദ്ദ​ന​മേ​റ്റു. ബ​ഹ​ളം കേ​ട്ട് അ​ക്ര​മി​ക​ളെ ത​ട​യാ​നെ​ത്തി​യ അ​യ​ൽ​വാ​സി ബി​നു​വി​നും മ​ർ​ദ്ദ​ന​മേ​റ്റു.
നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​പ്പോ​ഴേ​യ്ക്കും അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. മ​ർ​ദ്ദ​ന​മേ​റ്റ​വ​ർ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

സം​ഭ​വം സം​ബ​ന്ധി​ച്ച് പു​ന്ന​പ്ര പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ഞ്ച് പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ഒ​രാ​ളെ​യാ​ണ് ഇ​പ്പോ​ൾ അ​റ​സ്റ്റു ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts