പോളിടെക്നിക്ക് സ്കൂളുകളുടെ സംസ്ഥാന ക​ലോ​ത്സ​വം കഴിഞ്ഞിട്ട് ഒരാഴ്ച്ച: മാലിന്യം നീക്കാനാളില്ലാതെ ചീഞ്ഞുനാറുന്നു

പാ​ല​ക്കാ​ട്: പോ​ളി​ടെ​ക്നി​ക്കി​ൽ  20 മു​ത​ൽ 25 വ​രെ ന​ട​ന്ന സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​നെ​ത്തി​യ​വ​ർ​ക്കു ന​ല്കി​യ ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ കോ​ള​ജ് പ​രി​സ​ര​ത്ത് കു​ന്നു​കൂ​ടി ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​താ​യി പ​രാ​തി.സം​സ്ഥാ​ന​ത്തെ എ​ഴു​പ​തു പോ​ളി​ടെ​ക്നി​ക്കു​ക​ളി​ൽ​നി​ന്നാ​യി എ​ണ്ണാ​യി​രം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ന് എ​ത്തി​യ​ത്.

ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ താ​മ​സം, പ്രാ​ഥ​മി​കാ​വ​ശ്യ​ത്തി​നു​ള്ള സൗ​ക​ര്യം എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​ന്നേ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഇ​തേ​ചൊ​ല്ലി സം​ഘാ​ട​ക​രും മ​ത്സ​രാ​ർ​ഥി​ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷ​വും ഉ​ട​ലെ​ടു​ത്തി​രു​ന്നു. സം​ഘാ​ട​ക​ർ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ കെ​ട്ടി​ക്കി​ട​ന്ന് ക​ടു​ത്ത ദു​ർ​ഗ​ന്ധ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മൂ​ന്നു സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ് മാ​ലി​ന്യം കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന​ത്.

Related posts