ടൗ​ണി​ൽ   റോഡരുകൾ മാല്യന്യ കേന്ദ്രങ്ങളാകുന്നു; ദു​ർ​ഗ​ന്ധം​മൂ​ലം റോ​ഡി​ൽ കൂ​ടിയുള്ള  കാ​ൽ​ന​ട​യാ​ത്ര​പോ​ലും അ​സാ​ധ്യം

കൊ​ടു​വാ​യൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​ർ​ക്ക് ടൗ​ണി​ൽ കു​ന്നു​കൂ​ടു​ന്ന മാ​ലി​ന്യം ദു​രി​ത​മാ​കു​ന്ന​താ​യി പ​രാ​തി. പി​ട്ടു​പീ​ടി​ക, ആ​ൽ​ത്ത​റ, കു​ഴ​ൽ​മ​ന്ദം, പാ​ല​ക്കാ​ട് റോ​ഡ്, പു​തു​ന​ഗ​രം പാ​ത എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും മ​റ്റു​മു​ള്ള പ​ച്ച​ക്ക​റി തു​ട​ങ്ങി​യ മാ​ലി​ന്യം നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.

ക​ടു​ത്ത ദു​ർ​ഗ​ന്ധം​മൂ​ലം റോ​ഡി​ൽ കൂ​ടി കാ​ൽ​ന​ട​യാ​ത്ര​പോ​ലും അ​സാ​ധ്യ​മാ​ണ്. ര​ണ്ടു​മാ​സം​മു​ന്പ് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ടൗ​ണി​ൽ​നി​ന്നും മാ​ലി​ന്യം നീ​ക്കം ചെ​യ്തി​രു​ന്നു. മാ​ലി​ന്യ​ക്കൂ​ന്പാ​രം​മൂ​ലം കൊ​തു​കു​ശ​ല്യ​വും പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യും ശ​ക്ത​മാ​ണ്.

ജം​ഗ്ഷ​നി​ൽ​നി​ന്നും പാ​ല​ക്കാ​ട് റോ​ഡി​ലേ​ക്ക് തി​രി​യു​ന്നി​ട​ത്ത് ചാ​ക്കി​ൽ​കെ​ട്ടി​യ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തും വാ​ഹ​ന സ​ഞ്ചാ​ര​ത്തി​നു ത​ട​സ​മാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മാ​ലി​ന്യം റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി.

കി​ഴ​ക്കേ​ത്ത​ല മു​ത​ൽ പി​ട്ടു​പീ​ടി​ക വ​രെ​യു​ള്ള ര​ണ്ടു​കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള പാ​ത​യ്ക്ക് വീ​തി​കു​റ​വാ​ണ്. മാ​ലി​ന്യം നീ​ക്കാ​ത്ത​ത് ഗ​താ​ഗ​ത​പ്ര​ശ്ന​ത്തി​നും കാ​ര​ണ​മാ​കു​ക​യാ​ണ്.

Related posts