വി​ളി​ച്ചു​വ​രു​ത്തി അ​പ​മാ​നി​ക്ക​രു​ത്! സ​ദ​സി​ൽ​നി​ന്നും ജ​യ്ശ്രീ റാം ​വി​ളി; മോ​ദി​യെ വേ​ദി​യി​ലി​രു​ത്തി മ​മ​ത​യു​ടെ ഷോ​ക്ക് ട്രീ​റ്റ്മെ​ന്‍റ്; പ്ര​സം​ഗം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷിച്ചു

കോ​ൽ​ക്ക​ത്ത: സ​ദ​സി​ൽ​നി​ന്നും ജ​യ്ശ്രീ റാം ​വി​ളി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​സം​ഗം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മേ​ദി​യെ സാ​ക്ഷി​യാ​ക്കി​യാ​യി​രു​ന്നു മ​മ​ത​യു​ടെ പ്ര​തി​ഷേ​ധം. വി​ളി​ച്ചു​വ​രു​ത്തി അ​പ​മാ​നി​ക്ക​രു​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്‍റെ 124 ാം ജ​ന്മ​ദി​നാ​ഘോ​ഷ സ​മ്മേ​ള​ന​ത്തി​ൽ മ​മ​ത പ്ര​സം​ഗി​ക്കു​മ്പോ​ഴാ​ണ് ബി​ജെ​പി അ​നു​കൂ​ല മു​ദ്രാ​വാ​ക്യ​വും ജ​യ്ശ്രീ റാം ​വി​ളി​ക​ളും മു​ഴ​ങ്ങി​യ​ത്. പ​രി​പാ​ടി​യി​ൽ മ​മ​ത​യ്ക്കൊ​പ്പം മോ​ദി​യും ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ജ​ഗ​ദീ​പ് ധ​ൻ​ഖ​റും വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു.

മ​മ​ത പ്ര​സം​ഗം തുട​ങ്ങി ഏ​താ​നും മി​നി​റ്റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് മു​ദ്രാ​വാ​ക്യം വി​ളി ഉ​യ​ർ​ന്ന​ത്. ഉ​ട​നെ മ​മ​ത പ്ര​സം​ഗം നി​ർ​ത്തി. ത​ന്നെ ഇ​വി​ടെ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം അ​പ​മാ​നി​ക്ക​രു​തെ​ന്ന് മ​മ​ത പ​റ​ഞ്ഞു.

ഇ​തൊ​രു രാ​ഷ്ട്രീ​യ പ​രി​പാ​ടി​യ​ല്ല. സ​ർ​ക്കാ​ർ പ​രി​പാ​ടി​യി​ലേ​ക്ക് നി​ങ്ങ​ൾ ആ​രെ​യെ​ങ്കി​ലും ക്ഷ​ണി​ച്ചു​കൊ​ണ്ടു​വ​ന്ന​തി​നു ശേ​ഷം അ​വ​രെ അ​പ​മാ​നി​ക്ക​രു​ത്- പ്ര​കോ​പി​ത​യാ​യ മ​മ​ത സ​ദ​സി​ലു​ള്ള​വ​രോ​ടാ​യി പ​റ​ഞ്ഞു. പ്ര​സം​ഗം തു​ട​രാ​തെ അ​വ​ർ ത​ന്‍റെ ക​സേ​ര​യി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​യി​രു​ന്നു.

Related posts

Leave a Comment